Wednesday 3 October 2012






മോഹിനിയാട്ടവും മലയാളിയുടെ മനസ്സും.
.......................................................................................................


കേരളത്തിലെ ഭൂരിപക്ഷം രക്ഷിതാക്കളും തന്ടെകുട്ടിയെനൃത്തംപഠിപ്പിക്കാന്‍ ഉദ്ദേശിക്കുബോള്‍സംസ്ഥാനത്തിന്റെക്ലാസിക്കല്‍നൃത്തമായ മോഹിനിയാട്ടംപഠിപ്പിക്കാന്‍തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് പലവട്ടംചിന്തിച്ചു പോയിട്ടുണ്ട്

കലാമണ്ഡലം ഒഴികെ കേരളത്തിലെ പ്രശസ്തമായ പല നൃത്ത വിദ്യാലയന്ഹളും പ്രധാനമായിപഠിപ്പിക്കുന്ന നൃത്തം തമിഴ്നാടിന്റെ ഭരതനാട്യമാണ് ദേശാതിവര്‍തിയായി ഈയൊരു നൃത്തരൂപംപ്രചുരപ്രചാരം നേടിയതിന്റെ ചരിത്രത്തിലേയ്ക് കണ്ണോടിച്ചാല്‍ , സംഗീതജ്ഞ്നും നാടകാചാര്യനുമായ ശ്രീ: ഭാസ്കരമേനോന്‍ കണ്ണൂരില്‍ ഒരു നാടകസംഘം നടത്തിയിരുന്നു. തന്റെ സംഘത്തിലെ നടികളെ നൃത്തം പഠിപ്പിക്കാന്‍ വേണ്ടി പ്രസിദ്ധ നൃത്ത വിദ്വാന്‍ എം.ആര്‍.... രാജരത്നംപിള്ളയെ കണ്ണൂരിലെക്ക് കൊണ്ടുവന്നു . അവിടെവച്ചു അദ്ദേഹം പുറത്തുള്ള കുട്ടികള്‍ക്കും ക്ലാസ്സെടുത്തിരുന്നു ആദിയമായികേരളത്തില്‍ ഭരതനാട്യം പഠിപ്പിച്ചു തുടന്ഹിയത് കണ്ണൂര്‍ആണെന്നാണ് മനസ്സിലാക്കുന്നത്. ആദ്യത്തെ കേരളത്തിലെഭരതനാട്യആചാര്യന്‍ രാജരത്നം പിള്ളയുമാണ് .പിന്നീടു ഇദ്ദ്ഹം കൊച്ചിയിലെത്തുകയും അവിടെ കുറെ കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും ചെയ്തു.ഈനൃത്ത സമ്പ്രദായംകലാമണ്ഡലത്തിന്‍റെസ്ഥാപകനായ വള്ളത്തോള്‍ കാണാന്‍ ഇടയാവുകയും  കലാമണ്ഡലത്തില്‍ ആരംഭിക്കണമെന്ന മോഹം രാജരത്നത്തെ അറിയിക്കുകയും ചെയ്തു. കലാമണ്ഡലത്തില്‍ അദേഹം അധികകാലം അധ്യാപകനായിരുന്നില്ലന്ഖിലും അവിടെ ഭരതനാട്യത്തിന്റെ തുടക്കം രാജരത്നം പിള്ളയിലൂടെ ആയിരുന്നു

ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തിനു പുറമെ ആസ്വാദന തലത്തിലുംഭരതനാട്യം എന്ന തമിഴ്നാടിന്റെ കലാരൂപംശ്രദ്ധേയമായി എന്നതു വസ്തുതയാണ് . നമ്മുടെ മോഹിനിയാട്ടം പതിഞ്ഞ താളത്തിലും ലാസ്യഭാവം കുടുതലുമായി കാണപ്പെടുന്നതിനാല്‍ കാണികളുടെ ആസ്വാദനത്തിന്ഉയര്‍ന്ന നിലവാരം ആവശ്യപ്പെടുന്നു. ഭരതനാട്യം അഭിനയ പ്രാധന്യത്തോടൊപ്പം ചടുലതാളന്ഹളുംഇഴചേര്‍ത്ത് സാധാരണ ആസ്വാദകനെയും പിടിച്ചിരുത്തുന്നു 

ഇന്ത്യയിലെമറ്റു ക്ലാസ്സിക്കല്‍ നൃത്തരുപന്ഹളായകുച്ചുപ്പുടിയായാലും കഥക് ആയാലും മണിപ്പുരിയായാലും ഒടിസ്സിയായാലും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെയാണ് നൃത്താഭ്യസനം നടത്തി വരുന്നത് മോഹിനിയാട്ടം മാത്രമാണ് ലാസ്യഭാവം കൂടുതല്‍ വരുന്നത് കാരണം പുരുഷന്മാര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നത്..കഥകളിയില്‍ സ്ത്രീവേഷം അതി മനോഹരമായി ചെയ്യുന്ന നടന്മാര്‍ഉണ്ടെന്നു ഇതിന്ടെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.. ഇതും ഈയൊരു നൃത്തരൂപത്തിന്റെ പ്രചാരത്തെകുറക്കാന്‍ കാരണമായി

ആണ്‍ പെണ്‍ വേര്‍തിരിവ്

.........................................................................................

ഇന്ത്യന്‍ഫോക്നൃത്തവും കേരളത്തിന്റെആദിവാസി വിഭാഗങ്ങള്‍ ഒഴിച്ചുള്ളഫോക് നൃത്തങ്ങളും പരിശോധിച്ചാല്‍ ഇത്തരമൊരു ആണ്‍ പെണ്‍ വേര്‍തിരിവ് ചരിത്രപരമായിഇവിടെ നിലനിന്നിരുന്നു എന്നു കാണാം മറ്റു സംസ്ഥാനന്ഹളിലെ ഫോക് ഡാന്‍സുകളില്‍ ഭൂരിഭാഗവും ആണും പെണ്ണും കൈകോര്‍ത്തു കൊണ്ടു ചെയ്യുന്ന നൃത്തങ്ങള്‍ ആണെങ്കില്‍ കേരളത്തില്‍ അതു പുരുഷന്മാര്‍ക്ക് വട്ടക്കളി സ്ത്രീകള്‍ക്ക് തിരുവാതിര എന്ന രീതിയില്‍ വേര്‍തിരിച്ചിരിക്കുന്നു . ഈയൊരു സംസ്കാരത്തിന്റെ ഭാഗമാണെന്നു തോന്നുന്നു നമ്മുടെ നാട്ടില്‍ നൃത്തം പഠിക്കാന്‍ ഒരാണ്‍കുട്ടി വരുമ്പോള്‍'' ഛെ ഇതൊന്നും ആണുന്ഹള്‍ക്കു പറ്റിയ പണിയല്ല'' എന്നുള്ള മനോഭാവം നമ്മുടെ സമൂഹത്തില്‍ വേരോടിയത്. 

മറ്റു സംസ്ഥാനന്ഹള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്‌.നൃത്തത്തിന്റെ ആധികാരിക ഗ്രന്ഥം എന്നു വിശേഷിപ്പിക്കുന്ന നാട്യ ശാസ്ത്രത്തില്‍ ബ്രമ്മാവ് ഭരതമുനിക്ക്‌ നാട്യശാസ്ത്രം ഉപദേശിച്ചു എന്നാണ് പറയുന്നത്.പിന്നീട് ഭരതന്‍ തന്റെ നൂറ്റിയൊന്നു  ആണ്‍ മക്കളെ  നാട്യ മഭ്യസിപ്പിച്ചു ദേവ സഭയില്‍ അവതരിപ്പിച്ചു .ഇതു കണ്ടു സംതൃപ്തനായ നടരാജന്‍തന്റെസൃഷ്ടിയായ താണ്ഡവം ശിഷ്യനായ താണ്ടുവിനെക്കൊണ്ട്ഭരതനെ പഠിപ്പിച്ചു. പാര്‍വതിയുടെ നൃത്തമായ ലാസ്യവുംഭരതനെ പഠിപ്പിച്ചു . പിന്നീട് ലാസ്യം നന്നായി അവതരിപ്പിക്കാന്‍സ്ത്രീകള്‍ വേണംഎന്ന്ബ്രമ്മാവിനു ബോധ്യപ്പെട്ടു നാല്‍പ്പതു അപ്സരസ്സുകളെ സൃഷ്ടിച്ചു ബ്രംമാവിനു നല്‍കി എന്നും പറയുന്നുണ്ട്. അപ്പോള്‍ നാട്യത്തിന്റെ തുടക്കത്തില്‍ പുരുഷനു മാത്രമായിരുന്നു പ്രാധാന്യം പിന്നീടാണ് സ്ത്രീകള്‍ രംഗത്ത് വരുന്നത്. ക്ഷേത്രന്ഹളും ക്ഷേത്ര ആചാരങ്ങളും ദേവദാസി സമ്പ്രദായവുംആണ് നൃത്തം സ്ത്രീ കേന്ദ്രീകൃതമാകാന്‍ ഒരു കാരണമായി പറയപ്പെടുന്നത്



.............................................................................................................

........................................................................

Monday 10 September 2012

CHIMMANAM: നന്ദനന്‍മുള്ളമ്പത്ത്...............................

CHIMMANAM:
നന്ദനന്‍മുള്ളമ്പത്ത്
...............................
: നന്ദനന്‍ മുള്ളമ്പത്ത് ................................................... നാടിന്‍റെഹൃദയത്തില്‍ചാലിച്ചകവിതകളുമായി....... ...............

Sunday 9 September 2012


നന്ദനന്‍മുള്ളമ്പത്ത്
...................................................

നാടിന്‍റെഹൃദയത്തില്‍ചാലിച്ചകവിതകളുമായി.......
...................................................................................................................

വേറിട്ടവഴിയില്‍കവിതയ്ക്ക്പുതിയൊരുഭാവുകത്വംനല്‍കുകയുംനാട്ടുമൊഴികളില്‍സംവദിക്കുകയുംചെയ്യുന്നകവിതകളുമായിവന്നുചുരുന്ഹിയകാലംകൊണ്ട്മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധയമായസ്ഥാനംകണ്ടെത്തിയയുവകവിയാണ് നന്ദനന്‍ മുള്ളമ്പത്ത്


മൌലികമായആശയങ്ങളുംധൈഷണിക സ്പര്‍ശമുള്ള കണ്ടെത്തലുകളുംനന്ദനന്ടെകവിതകളില്‍നിറഞ്ഞു നില്‍ക്കുന്നു
കഥ  കവിത  നാടകം എന്നിവഎഴുതുന്നനരിപ്പറ്റ മുള്ളമ്പത്ത്സ്വദേശിയായനന്ദന് ഇതിനകം നാല് അവാര്‍ഡുകള്‍ലഭിച്ചിട്ടുണ്ട് ചെറുകഥക്ക് പൂര്‍ണ ഉറൂബ് അവാര്‍ഡ്‌ പൂന്താനം ചെറുകഥാസമ്മാനം ചര്‍ച്ചാവേദി അവാര്‍ഡ്‌ കവിതയ്ക്ക് മുരുവശ്ശേരി പുരസ്ക്കാരം എന്നിവ ലഭിച്ചു

പതിനഞ്ചു വര്‍ഷമായികവിതകളും  കഥകളും എഴുതുന്നു  ഇതിനകംഇരുപതോളം ചെറുകഥകളും ഒട്ടറെ കവിതകളുംആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

മുണ്ടിയോടുമ്മല്‍  കണാരന്‍ പാറു ദബതികളുടെനാലു മക്കളുടെഇളയവനായ  നന്ദനന്‍ മുള്ളമ്പത്ത്  പെയിന്റിംഗ് തൊഴിലാളിയാണ്.

Saturday 8 September 2012

വടക്കെമലബാറില്‍അധുവാനവുമായിബന്ധപ്പെട്ടുഒട്ടേറെനാടന്‍ചിന്തുകള്‍പ്രചാരത്തിലുണ്ട്
വടകരക്കടുത്തുതിരുവള്ളൂര്‍ചന്തയില്‍തന്റെകാര്‍ഷികഉല്‍പ്പന്നമായവാഴക്കുലചുമലില്‍കാവ്വടിയിന്മേല്‍((((9999ചുമന്നുവീട്ടില്‍നിന്നുംഇറങ്ഹുംബോള്‍ഭാര്യയെവിളിച്ചുവീട്ടിലെകാര്യംഓര്‍മപ്പെടുത്തുന്നതാണ്ഈചിന്തു.


ഗോം.....ഗോം...ചിരുതേ

തിരുവള്ളൂരെചിരുതേ

പിള്ളാര്‌താനെചിരുതേ

ഗോം..ഗോം...ചിരുതേ

ആലക്കണ്ടിയെചിരുതേ

ഇന്നേതോംതമിഷെചിരുതേ

ഗോം....ഗോം..ചിരുതേ......

Thursday 6 September 2012


എന്‍റെതായബ്ലോഗില്‍ആദ്യമായിഎഴുതുകയാണ്

ഒരുചെറിയകവിതയില്‍തുടങ്ങിയാലോ.....


ചിത
...................
.........................
കടലളന്നുതിര

തിരമുറിഞ്ഞ

നൊമ്പരത്തിര

മനമുരച്ചമുഖം

മുഖമളന്നു

കണ്ണുനീര്‍ക്കടല്‍

വെയില്‍ചുടുന്നകര

കരയിലെന്ടെ

ദേഹിയൊടുന്ഹി.