Tuesday 2 February 2021

കൈവേലിക്കഥകൾ

 കൈവേലിക്കഥകൾ

........................,,,

വലിയതറവാട്ടുകാരനും പറമ്പും തെങ്ങുമൊക്കെയുള്ള "ചാത്തനെ നാട്ടാർക്കൊക്കെ ഇഷ്ടമായിരുന്നു അക്കാലത്ത് നാട്ടിൽബുള്ളറ്റ് മോട്ടോർ സൈക്കിൾ ഉള്ള ഏക വ്യക്തിയും ചാത്തനായിരുന്നു

പ്രത്യേക ശബ്ദമുണ്ടാക്കി ചെമ്മൺ പാതയിലൂടെ പൊടിപറത്തി പാഞ്ഞു പോകുന്ന ആനച്ചന്തമുള്ള ബുള്ളറ്റ് നാട്ടുകാർ ആശ്ചര്യത്തോടെ കണ്ണെത്താ ദൂരത്തോളം നോക്കി നിന്നു

ചാത്തനെ ചുറ്റിപ്പറ്റി ചങ്ങായിമാരും

കുറെയേറെ ഉണ്ടായിരുന്നു.

അവർക്കെല്ലാം തന്നെ ചാത്തൻ എന്ന പേര് തീരെ ഇഷ്ടമില്ലായിരുന്നു

"ഇതാരാ മനെ ഇനിക്കിപേരിട്ടത്?"

ചങ്ങായി മാർ പലപ്പോഴും ചാത്തനോടായി പറയും

ചാത്തൻ തന്നെ തമാശയായിട്ടാണെങ്കിലും അവരോടായി പലപ്പോഴും ഈ കാര്യം പറഞ്ഞിട്ടുണ്ട്

" എല്ലാ... എൻ്റെ അച്ചനും അമ്മക്കും ഈയൊരു പേരേനോളീ എനക്ക് ഇട് വേൻ കിട്ടീറ്റ് ള്ളൂ? "

ആയിടക്കാണ് കോഴിക്കോട്ടേക്ക് ഒരു യാത്ര പോകാൻ ചാത്തനും മൂന്ന് സുഹൃത്തുക്കളും

തീരുമാനിച്ചത്

ഇനി മുതൽ ചാത്തൻ എന്ന പേര് മാറ്റിദാസൻ എന്ന പേര് വിളിക്കാനും തീരുമാനിച്ചു

ചാത്തനും സന്തോഷമായി


കക്കട്ടിൽ നിന്നും കോഴിക്കോട് ബസ്സിൽ കയറിയപ്പോൾ ഒരു വിധം തിരക്കുണ്ടായിരുന്നു

ബസ്സിൻ്റെ കുറച്ച് മുന്നിലായിരുന്നു ചാത്തൻ ഉണ്ടായിരുന്നത്

പിന്നിലായി സുഹൃത്തുക്കളും

സുഹൃത്തുക്കളുടെ അടുത്തെത്തിയപ്പോൾ

കണ്ടക്ടർ ചോദിച്ചു

"ഏടത്തേക്കാ?"

"നാല് ടിക്കറ്റ് മുമ്പ് ന്ന് ദാസൻ എട്ത്ത്ററില്ലെ?''

"ഏത് ദാസൻ?"

കണ്ടക്ടർ വീണ്ടും ചോദിച്ചു

"ദാ സാ...........: ഇഞ്ഞി ടിക്കറ്റ് എടുത്തതല്ലെ?"

ഒരു പ്രതികരണവും മുമ്പിൽ നിന്ന് കേൾക്കാതായപ്പൊ കണ്ടക്ടർ വിടാൻ തയ്യാറായില്ല

" ങ്ങളെ തരികിട ആടവെച്ചേക്ക്

ടിക്കറെറടുത്തൊ "

ഇത് കേട്ടപ്പോസുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു

" ചാ...ത്താ...... ടിക്കറ്റെടുത്തതല്ലേ.... "

"ആ...... എട്ത്തിന് "

പേര് മാറ്റിയ കാര്യം ചാത്തനോടും

മറന്നു പോയിരുന്നു.