Friday 20 March 2020

കൈവേലിക്കഥകള്‍
..................... .....'..................................
പെൻഷനായ നാണു മാഷ് വീട്ടിലിരുന്നു
മടുത്തപ്പോൾ ഒരു തീരുമാനമെടുത്തു
ആ തീരുമാനവും മനസ്സിലിട്ട് ഇങ്ങനെ
നടക്കുമ്പോഴാണ് എതാവിൽ
എടേല് വെച്ച് പൈ കച്ചോടക്കാരനായ
അമ്മദിനെ കണ്ടത്
" എല്ലമ്മദെ... എനക്കൊരി നല്ലെ
കറക്ക് ന്നെ പയ്യീന മാണേല്ലൊ ''
നാണു മാഷ് ഇത്പറഞ്ഞ് കഴിഞ്ഞതും
അമ്മതിന്റെ മുഖത്ത് ഒരു പൂർണ്ണ
ചന്ദ്രൻ വിരിഞ്ഞതും ഒപ്പമായിരുന്നു.
" അതിനെന്താ മാഷെ അതുമ്മക്ക്
പെട്ടെന്ന്ശരിയാക്കാം "
അമ്മദ് പറഞ്ഞു
" ചവ്ട്ടും കുത്തും ഇല്ലാതേ
തന്നെ വേണം .. ട്ടോ..?
മാഷ് അത് കൂടി അടിവരയിട്ടു പറഞ്ഞു
പയ്യീന കച്ചോടാക്കി യതിന്പിറ്റേന്ന് രാവിലെ
ഒരു വലിയ
പാട്ടയുമെടുത്ത് തൽക്കാലം കെട്ടിയുണ്ടാക്കിയ
വയ്യേപ്പറത്തെ കണ്ടത്തിലെ ആലയിലേക്ക്
പ്രതീക്ഷയോടെ മാഷ് ചെന്നു
പാല് കറക്കോനായി മാഷ് പയ്യീന്റെ
മുലക്കണ്ണ് തൊട്ടതും
പൈ ഒരൊറ്റ ചവിട്ട് ചവുട്ടിയതും
ഒപ്പം കഴിഞു
മാഷ് ചാണകത്തിലും പിന്നെ പാട്ട
ദൂരെക്കും തെറിച്ചു പോയി
ലൈക്ക്