Sunday 27 October 2019

കൈവേലിക്കഥകൾ
......................................
സ്വതവേ പേടി ക്കൊടല നായിരുന്നു
കുഞ്ഞിക്കണ്ണൻ
മയിമ്പ് കറക്ക്ന്നതിന് മുമ്പെ അവൻ എവിടെ
പോയാലും പൊരയിൽ എത്തിക്കളയും
ഒരു ദിവസം ദൂരെ എവിടെയോ പോയപ്പോൾ
നേരം വൈകി
മലയിലെ കണ്ടം ചോലയിലുള്ള വീട്ടിലെത്താൻ
ഇനിയും കുറച്ചു നടക്കണം
നേരമാണെങ്കിൽ ചേത്താനും പ്രേതവുമൊക്കെ
ഇറങ്ങി നടക്കുന്ന സമയം
കുഞ്ഞക്കണ്ണന്റെ മനസ്സിൽ പേടി താനെ
തിരിനീട്ടി
കൂറ്റും വെക്കയും ഇല്ലാത്ത പരിസരത്ത്
മണ്ണട്ടയുടെ കിരി ...കിരി ... കൂററ് മാത്രം
ചെവിയിൽ തുളച്ചുകയറുന്നു
പെട്ടെന്നാണ് പിന്നിൽ നിന്ന് ഒരു ശബ്ദം
'ശ് ..ശ്.... ശ്...' കുഞ്ഞിക്കണ്ണൻ ഒന്ന് ഞെട്ടി
ശ്..............ശ്..........ശ്..... കഞ്ഞിക്കണ്ണന്റെ
നെഞ്ഞിടിപ്പ് കൂടി നടത്തത്തിന് വേഗം കൂടി
പിന്നെയും ''ശ്... ..... ശ്..... എന്ന കൂറ്റ്
കുഞ്ഞിരാമൻ മരണ ഓട്ടം ഓടി വഴിയിൽ
ബോധംകെട്ടുവീണു
എതിരേ വന്ന ആരോകണ്ടപ്പോൾ
പിടിച്ചെഴുന്നേൽപ്പിച്ച് മുഖത്ത് വെള്ളം കുടഞ്ഞു
' എന്ത്ന്നാ പറ്റിയേ കുഞ്ഞിക്കണ്ണാ.. :
വന്നയാൾ ചോദിച്ചു
ശ്.. ന്ന് ള്ള ഒരു കൂററ് കേട്ടി നേ മനേ ഞാൻ
പിന്ന ഞാനൊന്നും അറിയേല്ല'
വന്നയാൾ അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ
കണ്ടത്
ഓസ്പൊട്ടി വെള്ളം ചീറ്റുന്ന തിന്റെ ശബ്ദമായിരുന്നു

Thursday 24 October 2019

താവുള്ളകൊല്ലിയിലെ
ചായപ്പീടികയിലെ
ബെഞ്ചിലിരുന്ന്
പത്രം നിലത്തിട്ട്
കാര്യമായ വാര്‍ത്ത യൊന്ന്
വലിയ താല്പര്യത്തോടെ
വായിക്കയായിരുന്നു
നാണു വേട്ടന്‍
അപ്പോഴാണ് എന്തോ
സാധനം വാങ്ങാനായി
ചാത്തു വേട്ടന്‍ അവിടെ കയറി
വന്നത്
''എല്ല മാനേ..ഇ ഞ്ഞി യെന്തിനാ
എടങ്ങാറായിട്ട്‌ ദൂര നോക്കി
ങ്ങനെ വായിക്ക്ന്നേ
ഇനി ക്ക് മര്യാദിക്ക്
അടുത്ത് പിടിച്ചി വായിച്ചൂടെ''
ചാത്തു വേട്ടന്‍ ചോദിച്ചു
''എനക്ക്‌ ദൂരക്കാഴ്ച്ചയാ മനേ.."
നാണുവേട്ടന്‍ മറുപടി പറഞ്ഞു
''എന്നാ ഇഞ്ഞി കൈവേലീലെ
റേഷന്‍ പീടിക തൊറന്നിനൊന്ന്
ഒന്ന് നോക്കി ത്തെരുവോ
വലിയ ഉപകാരെനും
_

Saturday 19 October 2019

..കൈവേലിക്കഥകള്‍......................................
നാണുവിന്റെ പൊരേല്
എന്നും കച്ചറ യാണ് നിസ്സാര കാരണത്തിനായിരിക്കും
എന്നും കലമ്പു ക
ഒരു ദിവസം ആരും ഇല്ലാത്ത
നേരത്ത് പൊരയും പൂട്ടി
പയീനെയും കൊണ്ട് നാണു
ഏടിയോ പോയി
ഓളും മക്കളും വന്നോക്കുംമ്മം
പൊര പൂട്ടീന്
''ഓറ കാണുന്നില്ലാലോ.."
നാണുവിന്റെ ഓള് ദേവി
പറഞ്ഞു
''അച്ഛ്ന കാണുന്നില്ല ''
മക്കള് ബേജാറോടെ പറഞ്ഞ്
എടവലക്കാരന്‍ കണ്ണന്‍
ഓട് വെച്ച പൊരപ്പൊറത്ത്‌കാരി
ഓട് നീക്കി തായോട്ട് നോക്കി
കുത്തനെ വെച്ച പായിക്കെട്ടു
വെളിച്ചെ ല്ലാതെ കണ്ട കണ്ണന്‍
പൊരപ്പൊറത്ത്‌ ന്ന് വിളിച്ചറഞ്ഞി
'' മ്മളെ നാണു പോയി ''
അട്ടാസോം നെഞ്ഞത്തടി യും
തുടരുന്ന നേരത്താണ്‌ നാണു
പയ്യിനെയും കൊണ്ട്പൊരേല്
കാരി വരുന്നത്
മോള് പോയതാണെന്ന് വിചാരിച്ച്
നാണുവും നെഞ്ഞ ത്തടിച്ചു കരഞ്ഞു
''ന്‍റെ മോള് പോയേ

Thursday 17 October 2019

.കൈവേലിക്കഥകള്‍.......................................
കല്യാണവീട്ടില്‍ ഒരുക്കപ്പാടുകള്‍തകൃതിയായി
നടക്കുകയാണ്
തറവാട്ടു വീട്ടിലെ ഏക മകന്‍റെ വലിയ കല്യാണം
ബിരിയാണി വെക്കാന്‍ നാട്ടിലെ ഏറ്റവും നല്ല
വെപ്പു കാരനായ ഹമീദ് നെ തന്നെ ഏര്‍പ്പാ ടാക്കി
കല്യാണ ദിവസം നേരം പരപരാ വെളുത്തു
വരുന്നതേ ഉള്ളൂ

എവിടുന്നോ ഒരു അട്ടാ സം നിലവിളി
കല്യാണ പന്തലിലും അവിടവിടെ യുമായി
ഉണ്ടായിരുന്ന ആളുകള്‍ ശബ്ദം കേട്ട ഭാഗത്തേക്ക്‌
ഓടി

നോക്കുമ്പോള്‍ വെയ്സ്റ്റ് ഇടാനായി കുഴിച്ച
വലിയ കുണ്ടില്‍ വെപ്പുകാരന്‍ ഹമീദ്
ആളുകളെ കണ്ടപ്പോള്‍ ഹമീദ് ബേജാറോടെ
പറഞ്ഞു

'' എന്‍റെ കാര്യം ങ്ങള്  നോക്കണ്ടെക്കി
ങ്ങള് വേം പോയിറ്റ് അ ബിരിയാണി
കരിഞ്ഞോ ന്നെ  നോക്കീ ..''
അപ്പോള്‍ വീട്ടു കാരനായ നാണു പറഞ്ഞു

ബിരിയാണീ ന്ടെല്ലം ആട ന്ക്കട്ടെ  ഹമീദെ
ഇ ഞ്ഞി എങ്ങേനെങ്ങും ഈല്ല് ന്ന് കാര്
കുഞ്ഞിമ്മോനെ
അത് കേട്ടപ്പോഴാണ് ഹമീദിന് ശ്വാസം നേരെ
വീണത്‌
ഒപ്പം തന്‍റെ നാടകം വിജയിച്ചതിലുള്ള സന്തോഷവും

Thursday 3 October 2019

പാറുവമ്മക്ക് ഒരു ദിവസം രാവിലെ യായപ്പോ
പ ളെളന്ന്
ഒരു ''ഉരുണ്ട് കേറ്റവും പിരുണ്ട് കേറ്റവും''
നെഞ്ഞ്  വെവലുമൊക്കെ
''ഇത് കൊതി കൂടിയത് തന്നെ ''
പാറുവമ്മ ഉറപ്പിച്ചു
എടവലക്കാരിയും ചങ്ങായിച്ചിയും അല്‍പ്പ -
സ്വ ല്പ്പം  മന്ത്രവാദവും  ഒക്കെ അറിയുന്ന
ചീരുവമ്മയുടെ  അടുത്ത് പോയി
പാറുവമ്മ  കാര്യം പറഞ്ഞു
കൂടെ മടിയില്‍ ചിരുട്ടി വെച്ച
കുരുമുളകും  ഉപ്പും ചുറ്റും നോക്കി
ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി
ചീരുവമ്മ യുടെ കയ്യിലേക്ക് വെച്ചു കൊടുത്തു
'' ഒരു ...കടല്
രണ്ട്..കടല്
മൂന്നു ..കടല് ...''
ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍
ചീരുവമ്മ കൈയ്യിലെപ്ലാവിലയിലുള്ള
കുരുമുളകിനെയും ഉപ്പിനെയും നോക്കിയും
അന്തരീക്ഷത്തിലേക്ക് നോക്കിയും മന്ത്രങ്ങള്‍
ഉരുവിട്ട് കൊണ്ടിരുന്നു
ഇടക്ക് വായില്‍ വരുന്ന തുപ്പല്‍
തുപ്പിക്കളയുന്നുമുണ്ട്
മന്ത്രി ച്ചു  കഴിഞ്ഞപ്പോള്‍ ചീരുവമ്മ
പറഞ്ഞു
''ഉരിയാടാതെ പൊരെ‍ പോയി
മൂന്നൂട് തന്നെ തന്നെ  ഉഴിഞ്ഞിട്ടു 
ഇത് കഴിക്കണം
പിറ്റേന്ന് ചിരിച്ചോണ്ട്  ചീരുവമ്മ യുടെ
അടുത്തു വന്ന് പാറുവമ്മ പറഞ്ഞു
''എന്‍റെ കുഞ്ഞി  ചങ്ങയിച്ചേ ...
ഇ ന്‍റെ  മന്തിരിക്കലിന്റെ ശക്തി
ഭയങ്കരന്നെ  മ ളെ...
ന്ടെ പര് ത്തോന്നും  ഏ ടിയാ പോയെന്നു
തിരീന്നില്ല .