Wednesday 20 October 2021

.....കൈവേലിക്കഥകള്‍...................................... നാണുവിന്റെ പൊരേല് എന്നും കച്ചറ യാണ് നിസ്സാര കാരണത്തിനായിരിക്കും എന്നും കലമ്പു ക ഒരു ദിവസം ആരും ഇല്ലാത്ത നേരത്ത് പൊരയും പൂട്ടി പയീനെയും കൊണ്ട് നാണു ഏടിയോ പോയി ഓളും മക്കളും വന്നോക്കുംമ്മം പൊര പൂട്ടീന് ''ഓറ കാണുന്നില്ലാലോ.." നാണുവിന്റെ ഓള് ദേവി പറഞ്ഞു ''അച്ഛ്ന കാണുന്നില്ല '' മക്കള് ബേജാറോടെ പറഞ്ഞ് എടവലക്കാരന്‍ കണ്ണന്‍ ഓട് വെച്ച പൊരപ്പൊറത്ത്‌കാരി ഓട് നീക്കി തായോട്ട് നോക്കി കുത്തനെ വെച്ച പായിക്കെട്ടു വെളിച്ചെ ല്ലാതെ കണ്ട കണ്ണന്‍ പൊരപ്പൊറത്ത്‌ ന്ന് വിളിച്ചറഞ്ഞി '' മ്മളെ നാണു പോയി '' അട്ടാസോം നെഞ്ഞത്തടി യും തുടരുന്ന നേരത്താണ്‌ നാണു പയ്യിനെയും കൊണ്ട്പൊരേല് കാരി വരുന്നത് മോള് പോയതാണെന്ന് വിചാരിച്ച് നാണുവും നെഞ്ഞ ത്തടിച്ചു കരഞ്ഞു ''ന്‍റെ മോള് പോയേ.........''

Thursday 14 October 2021

.കൈവേലിക്കഥകള്‍....................................... കല്യാണവീട്ടില്‍ ഒരുക്കപ്പാടുകള്‍തകൃതിയായി നടക്കുകയാണ് തറവാട്ടു വീട്ടിലെ ഏക മകന്‍റെ വലിയ കല്യാണം ബിരിയാണി വെക്കാന്‍ നാട്ടിലെ ഏറ്റവും നല്ല വെപ്പു കാരനായ ഹമീദ് നെ തന്നെ ഏര്‍പ്പാ ടാക്കി കല്യാണ ദിവസം നേരം പരപരാ വെളുത്തു വരുന്നതേ ഉള്ളൂ എവിടുന്നോ ഒരു അട്ടാ സം നിലവിളി കല്യാണ പന്തലിലും അവിടവിടെ യുമായി ഉണ്ടായിരുന്ന ആളുകള്‍ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടി നോക്കുമ്പോള്‍ വെയ്സ്റ്റ് ഇടാനായി കുഴിച്ച വലിയ കുണ്ടില്‍ വെപ്പുകാരന്‍ ഹമീദ് ആളുകളെ കണ്ടപ്പോള്‍ ഹമീദ് ബേജാറോടെ പറഞ്ഞു '' എന്‍റെ കാര്യം ങ്ങള് നോക്കണ്ടെക്കി ങ്ങള് വേം പോയിറ്റ് അ ബിരിയാണി കരിഞ്ഞോ ന്നെ നോക്കീ ..'' അപ്പോള്‍ വീട്ടു കാരനായ നാണു പറഞ്ഞു ബിരിയാണീ ന്ടെല്ലം ആട ന്ക്കട്ടെ ഹമീദെ ഇ ഞ്ഞി എങ്ങേനെങ്ങും ഈല്ല് ന്ന് കാര് കുഞ്ഞിമ്മോനെ അത് കേട്ടപ്പോഴാണ് ഹമീദിന് ശ്വാസം നേരെ വീണത്‌ ഒപ്പം തന്‍റെ നാടകം വിജയിച്ചതിലുള്ള സന്തോഷവും

Wednesday 13 October 2021

അങ്ങാടീല് മീന് മാങ്ങോന്‍ പോകുമ്പോഴാണ് ഇടവഴിയിലെ പാറക്കല്ലിന്മേല്‍ ആരോ എരച്ച് വെച്ച തൊടോന്‍ തേങ്ങ കണാരേട്ടന്‍റെ കണ്ണില്‍ പെട്ടത്...... വീട്ടില് തേങ്ങരച്ചു കൂട്ട്വെന്‍ കൂട്ടി ചോറ് തിന്നിറ്റ് ദെവസം പലതായെന്നു കണാരേട്ടന് അപ്പോഴാണ് ഓര്‍മ്മ വന്നത്...... മീനും വാങ്ങി തിരിച്ചു വരുമ്പോള്‍ മയിമ്പ് കറക്കൊനായിരുന്നു തെങ്ങേന്‍റെ അടുത്തെത്തി കണാരേട്ടന്‍ നാല് പൊ റേം കണ്ണ് പായിച്ചി... ഓ...ആരൂല്ല സമാധാനായി.... തേങ്ങയെ തൊട്ടതും ഉണ്ടാക്കണ്ണ്‍ ഉരുട്ടി തേങ്ങ കണാരേട്ടനെ രൂക്ഷമായി ഒന്ന്നോക്കി..... ''അയ്യോ...ഈഎരച്ചു വെച്ച തേങ്ങഎനക്ക് മാണ്ടേ,,,'' ''ഇത് ഞാന്‍ എടുക്കൂല്ല" കണാരേട്ടന്‍ ഇരുടാകും മുമ്പെ പുരയിലേക്ക്‌ വേഗം നടന്നു......

കൈവേലിക്കഥകൾ .......................... കോരനും കോറനും ........................... കുഞ്ഞിക്കണ്ണൻ്റെ അച്ചൻ കോരച്ചന് കലശലായ വയറുവേദന നാട്ടുമരുന്നും ആയുർവ്വേദവുമൊക്കെ പലതും നോക്കിയെങ്കിലും രോഗത്തിന് ഒരു ശമനവുമില്ല അവസാനം അന്നത്തെ കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളേജ് എന്ന് വിശേഷിപ്പിക്കുന്ന കോഴിക്കോടുള്ള അശോക ഹോസ്പിറ്റലിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു പ്രസവത്തിനടക്കം ഈ പ്രദേശത്തുള്ളവർ പലരും അന്ന് "അശോക "യിലാണ് പോയിരുന്നത് " അശോ കേൽ പെറുവേൻ പോവും പോലെ " എന്നൊരു ചൊല്ലും ഇവിടെ പ്രചാരത്തിലുണ്ട് കോരച്ചനെ അവിടുത്തെ പ്രധാന ഡോക്ടർ തന്നെ നോക്കി മരുന്ന് കുറിച്ചു കൊടുത്തു "അശോക " യിലെ ഫാർമസിയിൽ നിന്നു തന്നെ മരുന്നും വാങ്ങിച്ചു മരുന്നു കഴിച്ചു കോരച്ചൻ്റെ വയറുവേദനയും സുഖപ്പെട്ടു പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വേദന വീണ്ടും തുടങ്ങി അപ്പോൾ മകൻ കുഞ്ഞിക്കണ്ണൻ മരുന്ന് വാങ്ങാനായി ഒരു ദിവസം വടകര പോയി പല മെഡിക്കൽ ഷോപ്പിലും അന്വേഷിച്ചെങ്കിലും മരുന്ന് എവിടെയും ഇല്ലായിരുന്നു. അവസാനം കോഴിക്കോട് തന്നെ പോകാൻ തീരുമാനിച്ചു കോഴിക്കോട് ടൗണിൽമെഡിക്കൽ ഷോപ്പുകൾ പലതും കുഞ്ഞിക്കണ്ണൻ കയറിയിറങ്ങി നിരാശയായിരുന്നു ഫലം "ശീട്ട് വായിച്ച് മെഡിക്കൽ ഷോപ്പിലുള്ളവർ പരസ്പരം ചോദിക്കും " കോറൻ?" ഈ മരുന്ന് ഇവിടെയില്ല അവർ പറയും ഒരു ഷോപ്പിൽ നിന്നുള്ളവർ ഉപദേശമെന്ന വണ്ണം കുഞ്ഞിക്കണ്ണനോട് പറഞ്ഞു "ഇത് നിങ്ങൾ മുൻപെ മരുന്ന് വാങ്ങിയ സ്ഥലത്ത് തന്നെ കാണിച്ചു നോക്കുന്നതാ നല്ലത് " അവസാനം കഷ്ടപ്പെട്ട് ബദ്ധപ്പെട്ട് ബുദ്ധിമുട്ടി ഓട്ടോറിക്ഷയും കൂട്ടി അശോകയിൽ തന്നെ പോകാൻ കുഞ്ഞിക്കണ്ണൻ തീരുമാനിച്ചു അവിടെ ഫാർമസിയിൽ ശീട്ടും കൊടുത്തു കുഞ്ഞിക്കണ്ണൻ മരുന്നിനായി കാത്തു നിന്നു മരുന്നും വാങ്ങി പോകാൻ നോക്കുമ്പോ കുഞ്ഞിക്കണ്ണൻ ചോദിച്ചു "അ യെന്താഈ മരുന്നു വേറെ ഏടെയും ക്ട്ടാത്തത്?" " " അത്....ഈ ശീട്ട് ഞങ്ങൾക്ക് മാത്രമെ മനസ്സിലാകൂ" "ഇതിൽ നിങ്ങളെ അച്ചൻ്റെ പേരിൻ്റെ കൂടെ ഒരു കോഡ് ഭാഷയിലാണ് മരുന്നിൻ്റെ പേര് ഡോക്ടർഎഴുതിയിരിക്കുന്നത് " ഫാർമസിസ്റ്റ് പറഞ്ഞു കാര്യം മനസ്സിലായ കുഞ്ഞിക്കണ്ണൻ അവിടുന്ന് മരുന്നും വാങ്ങി വേഗം വീട്ടിലേക്ക് തിരിച്ചു.