Tuesday 21 May 2019



ഒരു റേഡിയോ സ്വ ന്ത മാക്കുക എന്നത് ഏറ്റവും വലിയ സ്വ പ്നമായി കൊണ്ടു നടക്കുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് 
ഞാന്‍ അന്ന് കാണുന്ന സ്വ പ്നങ്ങളില്‍‍ റേഡിയോ 
മാത്രം നിറഞ്ഞു നിന്നു
അത് അച്ഛനോട് പറഞ്ഞപ്പോള്‍ അനുകൂലമായ
പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല 
സഹിക്കാനാവാതെദിവസങ്ങളോളമുള്ളനിരാഹാര മുള്‍പ്പെടെ എന്‍റെതായ സമര പരിപാടികള്‍
പലതും നടത്തി നോക്കി യെങ്കിലും ഫലമുണ്ടായില്ല 
അവസാനം എന്‍റെ വിഷമത്തിന്റെ തീവ്രത കണ്ട്
അമ്മ അച്ഛനോട് വളരെ കാര്യമായിട്ടു തന്നെ വിഷയം അവതരിപ്പിച്ചു 
അപ്പോള്‍ അച്ഛന്‍ വടകരയിലെ റേഡിയോ ഷോപ്പുമായി പരിചയമുള്ള വടക്കയില്‍
കണാരച്ച നു മായി എന്‍റെ പ്രശ്നം ചര്‍ച്ച ചെയ്തു 
അതിന്‍ പ്രകാരം മുന്നൂറു രൂപ വിലയുള്ള 
റേഡിയോ വിന് നൂറ്റി ഇരുപത്തഞ്ചു രൂപ 
ആദ്യം കൊടുത്ത് ബാക്കി മാസം പതിനഞ്ചു 
രൂപ വീതം അടവിന് ബാക്കി കൊടുത്തു തീര്‍ക്കുക 
എന്നുമായിരുന്നു തീരുമാനിച്ചിരുന്നത് 
അതിന്‍പ്രകാരം നൂറ്റി ഇരുപത്തഞ്ചു രൂപ ഞാന്‍ 
ഉണ്ടാക്കണം 
അക്കാലത്തു അച്ഛന്ടെ പീടികയില്‍ ബാര്‍ബര്‍ 
പണി പഠിക്കാന്‍ പോകുന്ന പന്ത്രണ്ടു വയസ്സുള്ള 
കുട്ടിയായിരുന്നു ഞാന്‍ 
അച്ഛന്‍ ചായ കുടിക്കാന്‍ തരുന്നതില്‍ നിന്നും 
ചായ ഒഴിവാക്കി ഒരു ബസ്സി ഇഷ്ടു മാത്രം കുടിച്ചും
നിലക്കടല വിറ്റ് നടന്നതിന്ടെ ലാഭവും മീന്‍ ചാപ്പയില്‍ ഉപ്പില ചപ്പും കൊട്ടയും മാങ്ങയു മൊക്കെ വിറ്റ തിന്ടെ പൈസയുമൊക്കെ യായി 
നൂറ്റി ഇരുപത്തഞ്ചു രൂപ ഞാന്‍ അച്ഛനെ ഏല്പ്പിച്ചു 
പിറ്റേന്ന് തന്നെ അച്ഛന്‍ കണാരച്ചനെയും കൂട്ടി 
വടകര പോയി രണ്ട് ബാന്‍ഡ് ഉള്ള മര്‍ഫി റേഡിയോ 
വാങ്ങി ക്കൊണ്ട് വന്നു 
ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ഒന്നായിരുന്നു 
അന്നു ഞാന്‍ ശരിക്കും ഉറങ്ങിയില്ല എന്നു പറയാം .


നമ്മുടെ സമൂഹത്തില്‍ വാച്ച് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു
ആ കാലത്ത് 
മാന്യതയുടെ അടയാളമായി വാച്ച് കരുതിപ്പോന്നു
കല്യാണം മുതല്‍ വിശേഷപ്പെട്ട അവസരങ്ങളിലൊക്കെ പങ്കെടുക്കാന്‍ കൈയ്യില്‍വാച്ച് 
നിര്‍ബന്ധ മുള്ള കാലമായിരുന്നു അത്
'' ഒരു വാച്ച് കൈയ്യില്‍ കെട്ടാതെ എങ്ങനെ 
കല്യാണത്തിന് പോകും ''
അന്നത്തെ ആളുകള്‍ പരസ്പരം പറയുമായിരുന്നു
റാഡോ, പോലുള്ള കമ്പനി യുടെ വാച്ച് കെട്ടിയവര്‍ക്കുള്ള ഗമ ഒന്ന് വേറെ തന്നെയായിരുന്നു 
ഞാന്‍ അന്നൊരു കല്യാണത്തിന് പോകാന്‍ ആദ്യമായി വള്ളി ത്തറ നാണു വേട്ടന്‍റെവാച്ച്‌ 
കടം വാങ്ങി 
വാച്ച് കൈയ്യില്‍ കെട്ടി നാലാളു കാണെ നടക്കുമ്പോള്‍‍ എനിക്കും തോന്നി ഒരു ഗമ
അന്ന് വി .ടി . മോഹന ന്‍റെ കയ്യിലെ സൈക്കോ 
വാച്ച് എന്നെ ഏറെ മോഹിപ്പിച്ചിരുന്നു 
അതുപോലുള്ള വാച്ച് വീണു കിട്ടുന്നതൊക്കെ 
സ്വ പ്ന ത്തില്‍ പലപ്പോഴായി കണ്ടിട്ടുണ്ട് 
എച് .എം .ടി യുടെ വാച്ച് ആയിരുന്നു ഞാന്‍ 
സ്വന്തമായി വാങ്ങിയ ആദ്യത്തെ വാച്ച് പിന്നീട് 
കല്യാണത്തിന് നാദാപുരം ഗള്‍ഫ്‌ ബസാറില്‍ 
നിന്നും സിറ്റിസന്‍ കമ്പനി യുടെ ഒരു വാച്ച് വാങ്ങി
റാഡോ, ഫേവേര്‍ലുബ ,സൈക്കോ ,സിറ്റി സന്‍ 
തുടങ്ങിയ കമ്പനികള്‍ ആയിരുന്നു അന്ന് നല്ല 
വാച്ചു കള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത് 
ഗള്‍ഫില്‍ നിന്നും വരുന്നവര്‍ ആണ് ഈ കമ്പനി കളുടെ വാച്ച് കൊണ്ടു വന്നിരുന്നത്
പിന്നീട് പൊതുമേഖലാ ഇന്ത്യ യില്‍ എച് .എം .ടി വാച്ച് കളുടെ 
നിര്‍മ്മാണം തുടങ്ങിയപ്പോള്‍ പല മോഡ ലുകളും 
കിട്ടാനായി വലിയ പ്രയാസമായിരുന്നു അത്രയും 
ഡിമാണ്ട് ആയിരുന്നു വാച്ചിന്
പിന്നീട് ടാറ്റ യുടെ ടൈറ്റാന്‍ വാച്ച് വന്നു 
അപ്പോഴേക്കും ഇന്നുള്ള മൊബൈല്‍ കട പോലെ 
അന്ന് ചെറു പട്ടണങ്ങളില്‍ അടക്കം വാച്ച് ഷോ റൂമുകള്‍ മുളച്ചു പൊന്തിയിരുന്നു
മൊബൈല്‍ പ്രചാരതിലായതോടു കൂടിയാണ് നമ്മുടെ സമൂഹത്തില്‍ വാച്ചിന്‍റെ
പ്രതാപവും മങ്ങിത്തുടങ്ങിയത് .
കൈവേലിക്കഥകള്‍
.........................................
നേരം വെളൂവെളാ വെളുത്ത് വരുന്ന തേയുള്ളൂ
കണ്ണേട്ടന്‍ പൊര കെട്ടോന്‍ അന്ന് നേരെത്തെ
തന്നെയെത്തി 
''അ...പോറുത്തെ പാന്തോം ഇ ങ്ങെടുത്തോളെ ദേവിയെ.."
അടുക്കളയില്‍ നിന്നും രാവിലെത്തെ ചായപ്പണി
എടുക്കുന്ന ദേവിയെടത്തി ശബ്ദം കേട്ട് വാതുക്കല്‍
വന്നു നോക്കി
''എല്ല കണ്ണേട്ട ഇങ്ങള് ഇത്തിര വേഗം ഇങ്ങെത്തിയോ ?''
''വേഗം വന്നാല് വേലിന്റെ മുമ്പെ പൊര കെട്ടി
തീര്‍ക്കാലോ.."
കണ്ണേട്ടന്‍ ചെറിയ കത്തി കൊണ്ട് പാന്തോം ഈരു-
ന്നതിനിടയില്‍ പറഞ്ഞു
കണ്ണേട്ടന്‍ പാന്തോംഈര്‍ന്ന് തീരുവാന്‍ ആവുമ്പോഴാണ് ചാത്തുക്കുട്ടിയേട്ടനും കണാരച്ചനും
പൊക്കച്ചനും നാണുവു മൊക്കെ എത്തിയത്
'' ഇതെപ്പാടോ വെരുവ?" നേരം എത്തിര്യായി"
ഇതും പറഞ്ഞു കണ്ണേട്ടന്‍ ചൂലുമെടുത്തു പുരപ്പുറത്തു കയറി എല്ലാ സ്ഥലവും അടിച്ചു
വൃത്തിയാക്കി
പുര കെട്ടിക്കഴിഞ്ഞപ്പോള്‍ നേരം പത്തര മണിയായെന്നു കണ്ണേട്ടന്‍ ഇറയത്തെ വെയിലിനെ
നോക്കിപ്പറഞ്ഞു
പയറി ട്ട് ഇളക്കിയ പുയ്ക്കും പാല് പാര്‍ന്ന ചായയും കുടിച്ച് എല്ലാരും കൂടി നാട്ടു കിസ്സകളൊക്കെ പറഞ്ഞപ്പോള്‍‍ സമയം പിന്നെയും
പോയി
കൂലിയും വാങ്ങി എടയില്‍ കീഞ്ഞി കൊറച്ചങ്ങോട്ടു
എത്തിയപ്പോഴാണ് കണ്ണേട്ടന് വിട്ടുപോയ ആ കാര്യം
ഓര്‍മ്മ വന്നത്
"അയ്യോ ...പൊര കെട്ടീറ്റ് എറ അരി ഞ്ഞി ല്ലാലോ"