Saturday 21 December 2019

കൈവേലിക്കഥ

കണ്ടത്തിലെ അല്പസ്വല്പം പണിയൊക്കെ കഴിഞ്ഞ് വീട്ടുകോലായിൽ
സ്വൈര്യമായിരുന്നു വിശ്രമിക്കയായിരുന്നു കണ്ണച്ചൻ
 അപ്പോഴാണ് എങ്ങുനിന്നോ വന്ന പറക്കൂ റ കണ്ണച്ചന്റെ ചെവിട്ടിനരികെ കൂടി
ഉം.. ഉം ...... എന്ന ശബ്ദമുണ്ടാക്കി
പേടിപ്പെടുത്തി കടന്നു പോയത്

കണ്ണച്ചനു ചുറ്റും
പറക്കൂ റ നാലു വട്ടം പറന്ന് അസ്വസ്ഥത
ഉണ്ടാക്കിയെങ്കിലും

പിന്നീട് കൂറ പി.കെ.കൃഷ്ണൻ
കലണ്ടറിന്റെ പിന്നിൽ പോയൊളിച്ചത്
ആരും കണ്ടില്ല

വീട്ടിലെ നായ കലണ്ടറിൽ നോക്കി
നിർത്താതെ കുരക്കുകയാണ്
അപ്പോഴാണ്കണ്ണച്ചൻ
വീട്ടിലെ പോക്കിരിയായ കൊച്ചുമോനെ വിളിച്ചു
ഇങ്ങിനെ പറഞ്ഞത്

"എടാ ആ " ടിപ്പു "എന്തിനാ കൊരക്ക് ന്നേന്ന്
ഒന്ന് നോക്കിയേനെ"

" അച്ചാച്ചാ നായ് കലണ്ടറിൽ കന്നിമാസം
ആയോന്ന് നോക്ക് ന്നാ " 

Monday 25 November 2019

മുട്ടോളം പൊന്തിയ
കാടുള്ള കണ്ടത്തിലെല്ലാം
തെരഞ്ഞിറ്റും നാണിയമ്മ ക്ക്
കെട്ടും പൊട്ടിച്ച് പാഞ്ഞിറ്റ് പോയ
കുട്ടനാട്ടിനെ കാണാനായില്ല

അപ്പോളാണ് നാണിയമ്മ
തെങ്ങിന്റെ മോളിൽ
തേങ്ങ പറിക്കുന്ന
കോരനെ കാണുന്നത്

നാണിയമ്മ ഉറക്കെ കോരനോട്
വിളിച്ചു പറഞ്ഞു

"കോരാ... ഞി ആ ടെങ്ങാൻ
അയ്യാട് ണ്ടോന്ന് ഒന്ന് നോക്കണേ."

"ഇ തെങ്ങുമ്മല് എന്തായാലും ഇല്ല
അങ്ങൂട്ത്തെ തെങ്ങ്മ്മല്
ഇണ്ടോന്ന് നോക്കാം

കോ രൻ നാ ണിയമ്മയെ നോക്കി
വിളിച്ചു പറഞ്ഞു.



_കൈവേലിക്കഥകൾ-

Tuesday 12 November 2019

കൂവ്വക്കൊല്ലി മലയിൽ
കപ്പ കൃഷിക്കായി പോയിരുന്നു
പത്തോളം പേർ
വൈകുന്നേരം പണി കാരാൻ നേരം
അടുത്തുള്ള പന്നിക്കുണ്ടിൽ
പന്നി വീഴുന്ന ശബ്ദം
ചെന്നു നോക്കിയപ്പോ
അതാ കിടക്കുന്നു
വലിയൊരു പന്നി തന്നെ
കൂട്ടത്തിലുള്ള കേളപ്പൻ പറഞ്ഞു
" ല്ല ഇപന്നിക്ക് വീവേൻ കണ്ട ഒരി
സമിയാ ഇത് .. കൊറച്ച് നേരത്തെ
വീണാ എന്തേനു ഈ ചായിന്റെ പന്നിക്ക്
ഇനീപ്പം ഈന ശരിയാക്കി പോവുമ്മളക്ക്
നേരം മോന്തി ആവോല്ലം"
എല്ലാരും കൂടി കൊന്ന് ഇറച്ചിയാക്കിയപ്പോൾ
ചപ്പിൽ പൊതിഞ്ഞ ഇറച്ചികെട്ടാൻ നാരില്ല
കേളപ്പൻ അടുത്തുള്ള ഇടൂയിയിൽ കീഞ്ഞി
നോക്കിയപ്പോൾ അതാ ഞേ ന്ന് കിടക്കുന്നു
വയരെന്റെ തല
പിടിച്ചൊന്ന് വലിച്ചപ്പോ ഉടുമ്പാ കയീ കിട്ടിയത്
വീത് കേളപ്പൻ നെലത്തൊരടി കൊട്ത്ത്
അടിച്ചത് പൊര്ത്തിലിരിക്ക്ന്നെ
കാട്ട് കോയ്യീന്റെ മേലാ
ഉടുമ്പിനേം കോയ്യീനേം കൂടി കിട്ടിയപ്പോ
ഇറച്ചിയാക്കി ചൂട്ടേം കത്തിച്ച്
പൊരേലെത്തുമ്പം അവർ
ഒരു പാട് വൈകിയിരുന്നു.
പുതുതായി എൽ.പി.സ്കൂളിൽ ജോലിക്ക് കേറിയതായിരുന്നു ഹമീദ് മാഷ്
മൂന്നാം ക്ലാസ്സിൽ ക്ലാസ്സ്
എടുത്തു കൊണ്ടിരിക്കെ
ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞു
"മാ.. ഷെ..
ജാലകത്തിന്റെ ര്ത്ത് ആരോ
അത വന്നിന് "
അടുത്ത് പോയി മാഷ് ചോദിച്ച്
"എന്തേനും?"
"എന്റെ കുട്ടീന കൂട്ടുവേൻ ഏനും, "
" ഇങ്ങളെ കുട്ടി എത്രാം ക്ലാസ്സിലാ?"
"അഞ്ചിലാ.. "
അയാൾ പറഞ്ഞു.
"ഇവ്ട നാലുവരെ ല്ലെ ഇള്ളൂ"
"നാലാം ക്ലാസ്സ് അതാ അവിടെയാ "
മാഷ് ചൂണ്ടിക്കാട്ടി പറഞ്ഞു
അയാൾ അങ്ങോട്ട് പോയപ്പോൾ
ഹമീദ് മാഷെ മൂന്നാം ക്ലാസ്സിലെ ഒരു കുട്ടി
പറഞ്ഞു
'അത് എന്റെ ഉപ്പയാ.. "
മാഷ് പുറത്തിറങ്ങി അയാളെ
വിളിക്കാനായി ചെന്ന് നോക്കി
അപ്പോഴേക്കും
അയാൾ എങ്ങോ പോയിരുന്നു..

Wednesday 6 November 2019

കൈവേലിക്കഥകൾ
.......................................

കൂവ്വക്കൊല്ലി മലയിൽ
 കപ്പ കൃഷിക്കായി പോയിരുന്നു
 പത്തോളം പേർ
വൈകുന്നേരം പണി കാരാൻ നേരം
അടുത്തുള്ള പന്നിക്കുണ്ടിൽ
 പന്നി വീഴുന്ന ശബ്ദം
ചെന്നു നോക്കിയപ്പോ
അതാ കിടക്കുന്നു
വലിയൊരു പന്നി തന്നെ
കൂട്ടത്തിലുള്ള കേളപ്പൻ പറഞ്ഞു
" ല്ല ഇപന്നിക്ക് വീവേൻ കണ്ട ഒരി
സമിയാ ഇത് .. കൊറച്ച് നേരത്തെ
വീണാ എന്തേനു ഈ ചായിന്റെ പന്നിക്ക്
ഇനീപ്പം ഈന ശരിയാക്കി പോവുമ്മളക്ക്
നേരം മോന്തി ആവോല്ലം"
എല്ലാരും കൂടി കൊന്ന് ഇറച്ചിയാക്കിയപ്പോൾ
ചപ്പിൽ പൊതിഞ്ഞ ഇറച്ചികെട്ടാൻ നാരില്ല
കേളപ്പൻ അടുത്തുള്ള ഇടൂയിയിൽ കീഞ്ഞി
നോക്കിയപ്പോൾ അതാ ഞേ ന്ന് കിടക്കുന്നു
വയരെന്റെ തല
പിടിച്ചൊന്ന് വലിച്ചപ്പോ ഉടുമ്പാ കയീ കിട്ടിയത്
വീത് കേളപ്പൻ നെലത്തൊരടി കൊട്ത്ത്
അടിച്ചത് പൊര്ത്തിലിരിക്ക്ന്നെ
കാട്ട് കോയ്യീന്റെ മേലാ
ഉടുമ്പിനേം കോയ്യീനേം കൂടി കിട്ടിയപ്പോ
ഇറച്ചിയാക്കി ചൂട്ടേം കത്തിച്ച്
പൊരേലെത്തുമ്പം അവർ
ഒരു പാട് വൈകിയിരുന്നു.

Sunday 27 October 2019

കൈവേലിക്കഥകൾ
......................................
സ്വതവേ പേടി ക്കൊടല നായിരുന്നു
കുഞ്ഞിക്കണ്ണൻ
മയിമ്പ് കറക്ക്ന്നതിന് മുമ്പെ അവൻ എവിടെ
പോയാലും പൊരയിൽ എത്തിക്കളയും
ഒരു ദിവസം ദൂരെ എവിടെയോ പോയപ്പോൾ
നേരം വൈകി
മലയിലെ കണ്ടം ചോലയിലുള്ള വീട്ടിലെത്താൻ
ഇനിയും കുറച്ചു നടക്കണം
നേരമാണെങ്കിൽ ചേത്താനും പ്രേതവുമൊക്കെ
ഇറങ്ങി നടക്കുന്ന സമയം
കുഞ്ഞക്കണ്ണന്റെ മനസ്സിൽ പേടി താനെ
തിരിനീട്ടി
കൂറ്റും വെക്കയും ഇല്ലാത്ത പരിസരത്ത്
മണ്ണട്ടയുടെ കിരി ...കിരി ... കൂററ് മാത്രം
ചെവിയിൽ തുളച്ചുകയറുന്നു
പെട്ടെന്നാണ് പിന്നിൽ നിന്ന് ഒരു ശബ്ദം
'ശ് ..ശ്.... ശ്...' കുഞ്ഞിക്കണ്ണൻ ഒന്ന് ഞെട്ടി
ശ്..............ശ്..........ശ്..... കഞ്ഞിക്കണ്ണന്റെ
നെഞ്ഞിടിപ്പ് കൂടി നടത്തത്തിന് വേഗം കൂടി
പിന്നെയും ''ശ്... ..... ശ്..... എന്ന കൂറ്റ്
കുഞ്ഞിരാമൻ മരണ ഓട്ടം ഓടി വഴിയിൽ
ബോധംകെട്ടുവീണു
എതിരേ വന്ന ആരോകണ്ടപ്പോൾ
പിടിച്ചെഴുന്നേൽപ്പിച്ച് മുഖത്ത് വെള്ളം കുടഞ്ഞു
' എന്ത്ന്നാ പറ്റിയേ കുഞ്ഞിക്കണ്ണാ.. :
വന്നയാൾ ചോദിച്ചു
ശ്.. ന്ന് ള്ള ഒരു കൂററ് കേട്ടി നേ മനേ ഞാൻ
പിന്ന ഞാനൊന്നും അറിയേല്ല'
വന്നയാൾ അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ
കണ്ടത്
ഓസ്പൊട്ടി വെള്ളം ചീറ്റുന്ന തിന്റെ ശബ്ദമായിരുന്നു

Thursday 24 October 2019

താവുള്ളകൊല്ലിയിലെ
ചായപ്പീടികയിലെ
ബെഞ്ചിലിരുന്ന്
പത്രം നിലത്തിട്ട്
കാര്യമായ വാര്‍ത്ത യൊന്ന്
വലിയ താല്പര്യത്തോടെ
വായിക്കയായിരുന്നു
നാണു വേട്ടന്‍
അപ്പോഴാണ് എന്തോ
സാധനം വാങ്ങാനായി
ചാത്തു വേട്ടന്‍ അവിടെ കയറി
വന്നത്
''എല്ല മാനേ..ഇ ഞ്ഞി യെന്തിനാ
എടങ്ങാറായിട്ട്‌ ദൂര നോക്കി
ങ്ങനെ വായിക്ക്ന്നേ
ഇനി ക്ക് മര്യാദിക്ക്
അടുത്ത് പിടിച്ചി വായിച്ചൂടെ''
ചാത്തു വേട്ടന്‍ ചോദിച്ചു
''എനക്ക്‌ ദൂരക്കാഴ്ച്ചയാ മനേ.."
നാണുവേട്ടന്‍ മറുപടി പറഞ്ഞു
''എന്നാ ഇഞ്ഞി കൈവേലീലെ
റേഷന്‍ പീടിക തൊറന്നിനൊന്ന്
ഒന്ന് നോക്കി ത്തെരുവോ
വലിയ ഉപകാരെനും
_

Saturday 19 October 2019

..കൈവേലിക്കഥകള്‍......................................
നാണുവിന്റെ പൊരേല്
എന്നും കച്ചറ യാണ് നിസ്സാര കാരണത്തിനായിരിക്കും
എന്നും കലമ്പു ക
ഒരു ദിവസം ആരും ഇല്ലാത്ത
നേരത്ത് പൊരയും പൂട്ടി
പയീനെയും കൊണ്ട് നാണു
ഏടിയോ പോയി
ഓളും മക്കളും വന്നോക്കുംമ്മം
പൊര പൂട്ടീന്
''ഓറ കാണുന്നില്ലാലോ.."
നാണുവിന്റെ ഓള് ദേവി
പറഞ്ഞു
''അച്ഛ്ന കാണുന്നില്ല ''
മക്കള് ബേജാറോടെ പറഞ്ഞ്
എടവലക്കാരന്‍ കണ്ണന്‍
ഓട് വെച്ച പൊരപ്പൊറത്ത്‌കാരി
ഓട് നീക്കി തായോട്ട് നോക്കി
കുത്തനെ വെച്ച പായിക്കെട്ടു
വെളിച്ചെ ല്ലാതെ കണ്ട കണ്ണന്‍
പൊരപ്പൊറത്ത്‌ ന്ന് വിളിച്ചറഞ്ഞി
'' മ്മളെ നാണു പോയി ''
അട്ടാസോം നെഞ്ഞത്തടി യും
തുടരുന്ന നേരത്താണ്‌ നാണു
പയ്യിനെയും കൊണ്ട്പൊരേല്
കാരി വരുന്നത്
മോള് പോയതാണെന്ന് വിചാരിച്ച്
നാണുവും നെഞ്ഞ ത്തടിച്ചു കരഞ്ഞു
''ന്‍റെ മോള് പോയേ

Thursday 17 October 2019

.കൈവേലിക്കഥകള്‍.......................................
കല്യാണവീട്ടില്‍ ഒരുക്കപ്പാടുകള്‍തകൃതിയായി
നടക്കുകയാണ്
തറവാട്ടു വീട്ടിലെ ഏക മകന്‍റെ വലിയ കല്യാണം
ബിരിയാണി വെക്കാന്‍ നാട്ടിലെ ഏറ്റവും നല്ല
വെപ്പു കാരനായ ഹമീദ് നെ തന്നെ ഏര്‍പ്പാ ടാക്കി
കല്യാണ ദിവസം നേരം പരപരാ വെളുത്തു
വരുന്നതേ ഉള്ളൂ

എവിടുന്നോ ഒരു അട്ടാ സം നിലവിളി
കല്യാണ പന്തലിലും അവിടവിടെ യുമായി
ഉണ്ടായിരുന്ന ആളുകള്‍ ശബ്ദം കേട്ട ഭാഗത്തേക്ക്‌
ഓടി

നോക്കുമ്പോള്‍ വെയ്സ്റ്റ് ഇടാനായി കുഴിച്ച
വലിയ കുണ്ടില്‍ വെപ്പുകാരന്‍ ഹമീദ്
ആളുകളെ കണ്ടപ്പോള്‍ ഹമീദ് ബേജാറോടെ
പറഞ്ഞു

'' എന്‍റെ കാര്യം ങ്ങള്  നോക്കണ്ടെക്കി
ങ്ങള് വേം പോയിറ്റ് അ ബിരിയാണി
കരിഞ്ഞോ ന്നെ  നോക്കീ ..''
അപ്പോള്‍ വീട്ടു കാരനായ നാണു പറഞ്ഞു

ബിരിയാണീ ന്ടെല്ലം ആട ന്ക്കട്ടെ  ഹമീദെ
ഇ ഞ്ഞി എങ്ങേനെങ്ങും ഈല്ല് ന്ന് കാര്
കുഞ്ഞിമ്മോനെ
അത് കേട്ടപ്പോഴാണ് ഹമീദിന് ശ്വാസം നേരെ
വീണത്‌
ഒപ്പം തന്‍റെ നാടകം വിജയിച്ചതിലുള്ള സന്തോഷവും

Thursday 3 October 2019

പാറുവമ്മക്ക് ഒരു ദിവസം രാവിലെ യായപ്പോ
പ ളെളന്ന്
ഒരു ''ഉരുണ്ട് കേറ്റവും പിരുണ്ട് കേറ്റവും''
നെഞ്ഞ്  വെവലുമൊക്കെ
''ഇത് കൊതി കൂടിയത് തന്നെ ''
പാറുവമ്മ ഉറപ്പിച്ചു
എടവലക്കാരിയും ചങ്ങായിച്ചിയും അല്‍പ്പ -
സ്വ ല്പ്പം  മന്ത്രവാദവും  ഒക്കെ അറിയുന്ന
ചീരുവമ്മയുടെ  അടുത്ത് പോയി
പാറുവമ്മ  കാര്യം പറഞ്ഞു
കൂടെ മടിയില്‍ ചിരുട്ടി വെച്ച
കുരുമുളകും  ഉപ്പും ചുറ്റും നോക്കി
ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി
ചീരുവമ്മ യുടെ കയ്യിലേക്ക് വെച്ചു കൊടുത്തു
'' ഒരു ...കടല്
രണ്ട്..കടല്
മൂന്നു ..കടല് ...''
ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍
ചീരുവമ്മ കൈയ്യിലെപ്ലാവിലയിലുള്ള
കുരുമുളകിനെയും ഉപ്പിനെയും നോക്കിയും
അന്തരീക്ഷത്തിലേക്ക് നോക്കിയും മന്ത്രങ്ങള്‍
ഉരുവിട്ട് കൊണ്ടിരുന്നു
ഇടക്ക് വായില്‍ വരുന്ന തുപ്പല്‍
തുപ്പിക്കളയുന്നുമുണ്ട്
മന്ത്രി ച്ചു  കഴിഞ്ഞപ്പോള്‍ ചീരുവമ്മ
പറഞ്ഞു
''ഉരിയാടാതെ പൊരെ‍ പോയി
മൂന്നൂട് തന്നെ തന്നെ  ഉഴിഞ്ഞിട്ടു 
ഇത് കഴിക്കണം
പിറ്റേന്ന് ചിരിച്ചോണ്ട്  ചീരുവമ്മ യുടെ
അടുത്തു വന്ന് പാറുവമ്മ പറഞ്ഞു
''എന്‍റെ കുഞ്ഞി  ചങ്ങയിച്ചേ ...
ഇ ന്‍റെ  മന്തിരിക്കലിന്റെ ശക്തി
ഭയങ്കരന്നെ  മ ളെ...
ന്ടെ പര് ത്തോന്നും  ഏ ടിയാ പോയെന്നു
തിരീന്നില്ല .

Sunday 15 September 2019

കുമാരന്‍റെ പലചരക്കുകടയില്‍
ആരോ മറന്നു വെച്ചു പോയ
ഫോണ്‍ എടുത്തു നോക്കി അടുത്തുണ്ടായിരുന്ന രവിയോട് കുമാരന്‍
പറഞ്ഞു
''ആരതാളി ഇത്?''
കുമാരന്‍റെ കൈയ്യില്‍ നിന്നും മൊബൈല്‍
വാങ്ങി രവി പറഞ്ഞു
''ഈല്ല് ആളെ ഭാര്യെന്ട തോ മറ്റോ നമ്പര്‍
ഇ ണ്ടോന്ന് ഞാനൊന്നു നോക്കട്ടെ
ന്നിറ്റ് വിളിച്ചാല് മ്മക്ക് ആളെ തിരിയെല്ലോ""
സേവ് ചെയ്ത ഒരുപാട് നമ്പറില്‍ നിന്നും
ര വി വിളിക്കാനുള്ള നമ്പര്‍ കണ്ടു പിടിച്ചു
wife -1
wife -2
'എല്ല കുമാരേട്ടാ..ഇയാള്‍ക്ക് രണ്ട് ഭാര്യ
ഉണ്ടെന്നു തോനുന്നല്ലോ ''
;; അതെന്താടോ ഇഞ്ഞി അങ്ങനെ പറഞ്ഞത് ?'
''ഈല്ല് ഒന്നും രണ്ടും ഭാര്യയെന്റെ നമ്പര്‍ കാണുന്നുണ്ട്''
ഇത് പറയുമ്പോഴാണ് തിരക്കിട്ട് ഒരാള്‍
കടയിലേക്ക് കയറി വരുന്നത്
''എന്റെ ഒരു ഫോണ് ഇ വിട വെച്ച് മറന്നോയിനോ?
ഞാന്‍ ഇവിടുന്ന് നേരത്തെ ഒരു സാധനം
വാങ്ങീരുന്നു ''
''ഞാളും ആരതാന്നു തിരിയെറ്റുള്ള സുയിപ്പിലമനേ
"
അങ്ങോട്ട്‌ ആരെങ്കിലും വിളിക്കാന്ന്വിചാരിച്ച്ഈ ല്ല് നോക്കി യോക്കുമ്മം രണ്ട് ഭാര്യമാരെ പേരാ
കാണുന്നെ ''
'ഹ ..ഹ ..ഹാ ..ചിരിച്ചു കൊണ്ട് വന്നയാള്‍
പറഞ്ഞു
''അതെന്‍റെ ഭാര്യേന്റെ ഫോണിലെ രണ്ട്
സിമ്മിന്റെ നമ്പറാ.''

Saturday 24 August 2019

അന്ന് കൈവേലിയില്‍ ഒരു ദാമുവേച്ചന്റെ ചായപ്പീടിക ഉണ്ടായിരുന്നു മേല്‍ക്കൂര ഓല കൊണ്ട്
കെട്ടി യ പലക കൊണ്ട് തീര്‍ത്ത ഒരു ചെറിയ ചായപ്പീടിക യായിരുന്നു അത്
ആളുകള്‍ക്ക് ചായ
കുടിക്കാനായി ഇരിക്കാന്‍ രണ്ട് മൂന്ന് ഭാഗത്തായി
കുറച്ചു ബെഞ്ചു കളും ഉണ്ടായിരുന്നു ഇന്ന്' ഗ്രാമ'
സൂപ്പര്‍ മാര്‍ക്കറ്റ് ഉള്ള സ്ഥലത്തായിരുന്നു അന്നത്തെ
ചായപ്പീടിക
ദാമുവേച്ചന്റെ കൈവേലിയിലെ രണ്ടാമത്തെ
ചായപ്പീടിക യായിരുന്നു അത്
ഇഷ്ടും പിട്ടും കലത്തപ്പവും ഒക്കെയായി കച്ചവടം
തരക്കേടില്ലാതെ നടന്നു പോകുമ്പോഴാണ്
ദാമോച്ചന് തല വേദനയായി പഞ്ചാര ഭരണിയില്‍
ഉറുമ്പ് കേറുന്ന പതിവ് കാഴ്ച തുടങ്ങിയത്
പലപ്പോഴും ചായക്കായി പഞ്ചാര എടുക്കുമ്പോള്‍
ഉറുമ്പും അതില്‍ ചേര്‍ന്ന് ചായയി ല്‍ ആകുന്നതു
കൊണ്ട് പലരുടെയും ചീത്ത പറച്ചിലും ദാമുവേച്ചന്
‍കേള്‍ക്കേണ്ടി വന്നിട്ടുണ്ട്
ഇതിനു പരിഹാരമായി ദാമുവേച്ചന്ഒരു സൂത്രം കണ്ടു പിടിച്ചു
പഞ്ചാര ഭരണി ഒരു വെള്ളം നെറച്ച വട്ടയിലേക്ക്
എടുത്തു വെക്കുക
അതിനു ശേഷം പിന്നെ ഒന്ന് രണ്ട് ദിവസത്തേക്ക്
ഉറുമ്പിന്റെ ശല്യം ഇല്ലാതെ യിരുന്നപ്പോള്‍
ദാമുവേച്ചന്‍ ഏറെ സന്തോഷിച്ചു
വീണ്ടും പഞ്ചാര ഭരണിയില്‍ ഉറുമ്പ് തിരിച്ചു
വന്നപ്പോള്‍ ദാമുച്ചന്‍ ഏറെ അത്ഭുതപ്പെട്ടു
വെള്ളത്തില്‍കൂടി എങ്ങെനെയാണ് ഉറുമ്പ്
ഭരണിയില്‍ കയറിയത് ?
ദാമുച്ചന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും
കിട്ടുന്നില്ല
അപ്പോഴാണ് ദാമുച്ചന്‍ ഒന്ന് മുകളിലെ പിട്ടത്തിലെക്ക് നോക്കിയത്
പിട്ടത്തില്‍ നിന്ന് പിടുത്തം വിട്ട് ഉറുമ്പുകള്‍
പഞ്ചാര ഭരണിയിലെക്ക് ചാടുന്നത് കണ്ടപ്പോഴാണ്
ദാമുവേച്ചന്‍ ശരിക്കും അത്ഭുതപ്പെട്ടത് !!!

Tuesday 21 May 2019



ഒരു റേഡിയോ സ്വ ന്ത മാക്കുക എന്നത് ഏറ്റവും വലിയ സ്വ പ്നമായി കൊണ്ടു നടക്കുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് 
ഞാന്‍ അന്ന് കാണുന്ന സ്വ പ്നങ്ങളില്‍‍ റേഡിയോ 
മാത്രം നിറഞ്ഞു നിന്നു
അത് അച്ഛനോട് പറഞ്ഞപ്പോള്‍ അനുകൂലമായ
പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല 
സഹിക്കാനാവാതെദിവസങ്ങളോളമുള്ളനിരാഹാര മുള്‍പ്പെടെ എന്‍റെതായ സമര പരിപാടികള്‍
പലതും നടത്തി നോക്കി യെങ്കിലും ഫലമുണ്ടായില്ല 
അവസാനം എന്‍റെ വിഷമത്തിന്റെ തീവ്രത കണ്ട്
അമ്മ അച്ഛനോട് വളരെ കാര്യമായിട്ടു തന്നെ വിഷയം അവതരിപ്പിച്ചു 
അപ്പോള്‍ അച്ഛന്‍ വടകരയിലെ റേഡിയോ ഷോപ്പുമായി പരിചയമുള്ള വടക്കയില്‍
കണാരച്ച നു മായി എന്‍റെ പ്രശ്നം ചര്‍ച്ച ചെയ്തു 
അതിന്‍ പ്രകാരം മുന്നൂറു രൂപ വിലയുള്ള 
റേഡിയോ വിന് നൂറ്റി ഇരുപത്തഞ്ചു രൂപ 
ആദ്യം കൊടുത്ത് ബാക്കി മാസം പതിനഞ്ചു 
രൂപ വീതം അടവിന് ബാക്കി കൊടുത്തു തീര്‍ക്കുക 
എന്നുമായിരുന്നു തീരുമാനിച്ചിരുന്നത് 
അതിന്‍പ്രകാരം നൂറ്റി ഇരുപത്തഞ്ചു രൂപ ഞാന്‍ 
ഉണ്ടാക്കണം 
അക്കാലത്തു അച്ഛന്ടെ പീടികയില്‍ ബാര്‍ബര്‍ 
പണി പഠിക്കാന്‍ പോകുന്ന പന്ത്രണ്ടു വയസ്സുള്ള 
കുട്ടിയായിരുന്നു ഞാന്‍ 
അച്ഛന്‍ ചായ കുടിക്കാന്‍ തരുന്നതില്‍ നിന്നും 
ചായ ഒഴിവാക്കി ഒരു ബസ്സി ഇഷ്ടു മാത്രം കുടിച്ചും
നിലക്കടല വിറ്റ് നടന്നതിന്ടെ ലാഭവും മീന്‍ ചാപ്പയില്‍ ഉപ്പില ചപ്പും കൊട്ടയും മാങ്ങയു മൊക്കെ വിറ്റ തിന്ടെ പൈസയുമൊക്കെ യായി 
നൂറ്റി ഇരുപത്തഞ്ചു രൂപ ഞാന്‍ അച്ഛനെ ഏല്പ്പിച്ചു 
പിറ്റേന്ന് തന്നെ അച്ഛന്‍ കണാരച്ചനെയും കൂട്ടി 
വടകര പോയി രണ്ട് ബാന്‍ഡ് ഉള്ള മര്‍ഫി റേഡിയോ 
വാങ്ങി ക്കൊണ്ട് വന്നു 
ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ഒന്നായിരുന്നു 
അന്നു ഞാന്‍ ശരിക്കും ഉറങ്ങിയില്ല എന്നു പറയാം .


നമ്മുടെ സമൂഹത്തില്‍ വാച്ച് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു
ആ കാലത്ത് 
മാന്യതയുടെ അടയാളമായി വാച്ച് കരുതിപ്പോന്നു
കല്യാണം മുതല്‍ വിശേഷപ്പെട്ട അവസരങ്ങളിലൊക്കെ പങ്കെടുക്കാന്‍ കൈയ്യില്‍വാച്ച് 
നിര്‍ബന്ധ മുള്ള കാലമായിരുന്നു അത്
'' ഒരു വാച്ച് കൈയ്യില്‍ കെട്ടാതെ എങ്ങനെ 
കല്യാണത്തിന് പോകും ''
അന്നത്തെ ആളുകള്‍ പരസ്പരം പറയുമായിരുന്നു
റാഡോ, പോലുള്ള കമ്പനി യുടെ വാച്ച് കെട്ടിയവര്‍ക്കുള്ള ഗമ ഒന്ന് വേറെ തന്നെയായിരുന്നു 
ഞാന്‍ അന്നൊരു കല്യാണത്തിന് പോകാന്‍ ആദ്യമായി വള്ളി ത്തറ നാണു വേട്ടന്‍റെവാച്ച്‌ 
കടം വാങ്ങി 
വാച്ച് കൈയ്യില്‍ കെട്ടി നാലാളു കാണെ നടക്കുമ്പോള്‍‍ എനിക്കും തോന്നി ഒരു ഗമ
അന്ന് വി .ടി . മോഹന ന്‍റെ കയ്യിലെ സൈക്കോ 
വാച്ച് എന്നെ ഏറെ മോഹിപ്പിച്ചിരുന്നു 
അതുപോലുള്ള വാച്ച് വീണു കിട്ടുന്നതൊക്കെ 
സ്വ പ്ന ത്തില്‍ പലപ്പോഴായി കണ്ടിട്ടുണ്ട് 
എച് .എം .ടി യുടെ വാച്ച് ആയിരുന്നു ഞാന്‍ 
സ്വന്തമായി വാങ്ങിയ ആദ്യത്തെ വാച്ച് പിന്നീട് 
കല്യാണത്തിന് നാദാപുരം ഗള്‍ഫ്‌ ബസാറില്‍ 
നിന്നും സിറ്റിസന്‍ കമ്പനി യുടെ ഒരു വാച്ച് വാങ്ങി
റാഡോ, ഫേവേര്‍ലുബ ,സൈക്കോ ,സിറ്റി സന്‍ 
തുടങ്ങിയ കമ്പനികള്‍ ആയിരുന്നു അന്ന് നല്ല 
വാച്ചു കള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത് 
ഗള്‍ഫില്‍ നിന്നും വരുന്നവര്‍ ആണ് ഈ കമ്പനി കളുടെ വാച്ച് കൊണ്ടു വന്നിരുന്നത്
പിന്നീട് പൊതുമേഖലാ ഇന്ത്യ യില്‍ എച് .എം .ടി വാച്ച് കളുടെ 
നിര്‍മ്മാണം തുടങ്ങിയപ്പോള്‍ പല മോഡ ലുകളും 
കിട്ടാനായി വലിയ പ്രയാസമായിരുന്നു അത്രയും 
ഡിമാണ്ട് ആയിരുന്നു വാച്ചിന്
പിന്നീട് ടാറ്റ യുടെ ടൈറ്റാന്‍ വാച്ച് വന്നു 
അപ്പോഴേക്കും ഇന്നുള്ള മൊബൈല്‍ കട പോലെ 
അന്ന് ചെറു പട്ടണങ്ങളില്‍ അടക്കം വാച്ച് ഷോ റൂമുകള്‍ മുളച്ചു പൊന്തിയിരുന്നു
മൊബൈല്‍ പ്രചാരതിലായതോടു കൂടിയാണ് നമ്മുടെ സമൂഹത്തില്‍ വാച്ചിന്‍റെ
പ്രതാപവും മങ്ങിത്തുടങ്ങിയത് .
കൈവേലിക്കഥകള്‍
.........................................
നേരം വെളൂവെളാ വെളുത്ത് വരുന്ന തേയുള്ളൂ
കണ്ണേട്ടന്‍ പൊര കെട്ടോന്‍ അന്ന് നേരെത്തെ
തന്നെയെത്തി 
''അ...പോറുത്തെ പാന്തോം ഇ ങ്ങെടുത്തോളെ ദേവിയെ.."
അടുക്കളയില്‍ നിന്നും രാവിലെത്തെ ചായപ്പണി
എടുക്കുന്ന ദേവിയെടത്തി ശബ്ദം കേട്ട് വാതുക്കല്‍
വന്നു നോക്കി
''എല്ല കണ്ണേട്ട ഇങ്ങള് ഇത്തിര വേഗം ഇങ്ങെത്തിയോ ?''
''വേഗം വന്നാല് വേലിന്റെ മുമ്പെ പൊര കെട്ടി
തീര്‍ക്കാലോ.."
കണ്ണേട്ടന്‍ ചെറിയ കത്തി കൊണ്ട് പാന്തോം ഈരു-
ന്നതിനിടയില്‍ പറഞ്ഞു
കണ്ണേട്ടന്‍ പാന്തോംഈര്‍ന്ന് തീരുവാന്‍ ആവുമ്പോഴാണ് ചാത്തുക്കുട്ടിയേട്ടനും കണാരച്ചനും
പൊക്കച്ചനും നാണുവു മൊക്കെ എത്തിയത്
'' ഇതെപ്പാടോ വെരുവ?" നേരം എത്തിര്യായി"
ഇതും പറഞ്ഞു കണ്ണേട്ടന്‍ ചൂലുമെടുത്തു പുരപ്പുറത്തു കയറി എല്ലാ സ്ഥലവും അടിച്ചു
വൃത്തിയാക്കി
പുര കെട്ടിക്കഴിഞ്ഞപ്പോള്‍ നേരം പത്തര മണിയായെന്നു കണ്ണേട്ടന്‍ ഇറയത്തെ വെയിലിനെ
നോക്കിപ്പറഞ്ഞു
പയറി ട്ട് ഇളക്കിയ പുയ്ക്കും പാല് പാര്‍ന്ന ചായയും കുടിച്ച് എല്ലാരും കൂടി നാട്ടു കിസ്സകളൊക്കെ പറഞ്ഞപ്പോള്‍‍ സമയം പിന്നെയും
പോയി
കൂലിയും വാങ്ങി എടയില്‍ കീഞ്ഞി കൊറച്ചങ്ങോട്ടു
എത്തിയപ്പോഴാണ് കണ്ണേട്ടന് വിട്ടുപോയ ആ കാര്യം
ഓര്‍മ്മ വന്നത്
"അയ്യോ ...പൊര കെട്ടീറ്റ് എറ അരി ഞ്ഞി ല്ലാലോ"