Wednesday 17 June 2020

കൈവേലിക്കഥകൾ
................................
കണ്ണച്ചന്റെ അഞ്ച് മക്കളിൽ ഇരട്ടപെറ്റവരായിരുന്നു
നാണുവും ഗോപാലനും
ഒരു ദിവസം കണ്ണച്ചൻ
രണ്ടു പേരെയും സാധനങ്ങൾ
വാങ്ങാനായി
അടുത്തുള്ള അങ്ങാടിയിൽ
പറഞ്ഞയച്ചു
അരി വാങ്ങാൻ പോയ
നാണു അരിയും വാങ്ങി
മിന്നൽവേഗത്തിൽ പെട്ടെന്ന്
മടങ്ങി വന്നു
ഒന്നിച്ചു പോയ ഗോപാലൻ
തിരിച്ചു വരാതായപ്പോ
കണ്ണച്ചന് നരിക്ക്
മുറിഞ്ഞ പോലെ
ഒരിക്കലുമില്ലാത്ത കോപം
തെരുത്ത് കേറി
" എന്ത് ന്നാന്ന് ങ്ങളിങ്ങനെ
മുറ് മുറ്ക്ക് ന്നെ''?
ഭാര്യമാ തു സഹികെട്ട്ചോദിച്ചു
"ല്ല അരി മാങ്ങോൻ പോയെ
നാ ....... ന്റെ മോൻ
വേഗം ഇങ്ങെത്തി
"ന്നാലൊ കള്ള് മാങ്ങോൻ
പോയ കുഞ്ഞിമ്മോൻ
ഇതുവരെ ഇങ്ങ് എത്തീററുല്ല "
K Chandran Kaiveli, Rajisha Vipin, മറ്റ് 30 പേരും എന്നിവ
10 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
പങ്കിടുക

............................
നരിപ്പറ്റയിൽ കാർഷിക
വൃത്തിയുടെ നിറസമൃദ്ധി
ഞാട്ടിപ്പാട്ട്
പാടുന്ന കാലം
കൈവേലിയിൽ മൂന്നു
ദിവസത്തോളം നീണ്ടു
നിൽക്കുന്ന കുലച്ചന്ത വെള്ളി.ശനി
ഞായർ,ദിവസങ്ങളിൽ
കുലച്ചന്തയിലെ പ്രധാന
കച്ചവടക്കാരായിരുന്നു
കടുങ്ങോച്ചനും കോരച്ചനും
കോരച്ചൻ ആകാരം കൊണ്ട്
ഒരു കൊട്ടാരക്കര ശ്രീധരൻ നായരുടെ
മട്ടാണ്
കണ്ടാൽ ആജാനുബാഹു
പക്ഷെ പൊതുവെ ഒരു
പേടിക്കാരനായിരുന്നു കോരച്ചൻ
വടകര ചൊവ്വാഴ്ച ചന്തയിൽ
കൊല വിൽക്കാൻ പോയപ്പോൾ
ഒരു ദിവസം വമ്പിച്ച അടി
നടക്കയാണ്
കോരച്ചന്റെ കുലകൊണ്ടുവന്ന
നല്ല മുളങ്കാ വോടി
അടിക്കാരുടെ നടുവിലായിപ്പോയപ്പോൾ
വല്ലാത്ത പുലിവാലു പിടിച്ചു പോയി
കോരച്ചൻ
കാവോ ടി ഇല്ലാതെ
ചന്തയിൽ നിന്ന് പോരാനും
പറ്റാത്ത അവസ്ഥ
പേടിക്കാരനായ കോരച്ചൻ
എങ്ങിനെയോ ധൈര്യം
സംഭരിച്ച് അടിക്കാരുടെ
ഇടയിലേക്ക് പോയി
കാ വോടി
കൈക്കലാക്കി
അവിടെ നിന്നും
രക്ഷപ്പെടാൻ നോക്കയാണ്
അപ്പോഴാണ് അടിക്കാരിലൊരാൾ
വന്ന്
"ആരാടാ.. ഇവ്ട അടിക്കാറ്ള്ളേ
വെരീ..നെടാ.. "
എന്ന മട്ടിൽ
കാവോടി പിടിച്ചു നിൽക്കുന്ന
തണ്ടും തടിയുമുള്ള കോരച്ചന്റെ
കാൽക്കൽ വീണു സങ്കടത്തോടെ ഇങ്ങനെ
പറഞ്ഞത്
"അയ്യോ.... ങ്ങള് ഒന്നും കളിക്കല്ലെ..
Ashitha Sony, Rajisha Vipin, മറ്റ് 21 പേരും എന്നിവ
3 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
പങ്കിടുക

.................................
ആദ്യ കാലത്ത്കുട്ടികള്ക്ക് നല്ല പേരിടണമെങ്കില് സ്ഥലത്തെ നാടു വാഴുന്നവരുടെ അനുവാദം കൂടി വേണമായിരുന്നു ...
ഈ പ്രാദേശത്തിന്റെ അത്തരം അവകാശങ്ങള് നിക്ഷിപ്ത മായിട്ടുള്ളത് കുറ്റിപ്രം കൊയിലോത്തെ തമ്പുരാനായിരുന്നു
അതു കൊണ്ടുതന്നെ താഴ്ന്ന ജാതിക്കാര് നല്ല പേരുകളൊന്നും തന്നെ കുട്ടികള്ക്ക് ഇട്ടിരുന്നില്ല ചപ്പി , ചപ്പില ,കൊറുങ്ങ ,ചിക്കിണി,ചാമി ,പോക്കിണ ന്, പോടന് , തുടങ്ങിയ പേരുകള്
മാത്രം കുട്ടികള്ക്ക് ഇ ട്ട് അവര് സംതൃപ്തി അടഞ്ഞു
കൃഷ്ണന്, രാമന് ,സീത, ലക്ഷ്മി എ ന്നീ പേരുകള് വരേണ്യ വിഭാഗത്തിനു മാത്രം അര്ഹത പ്പെട്ടതായിരുന്നു
ഈ പ്രദേശത്ത്'' പോടന്'' എ ന്നു പേരുള്ള ഒരാളുണ്ടായിരുന്നു
വലുതായപ്പോള് ഈമോശപ്പെട്ട പേരൊന്നു മാറ്റി കിട്ടണം എ ന്നു അദേഹത്തിന് തോന്നി സുഹൃത്തുക്കളേയും കുറച്ചു നാട്ടുകാരെയും വീട്ടില് വിളിച്ചു വരുത്തി പേരു മാറ്റല് ചടങ്ങു നടത്താന് തന്നെ തീരുമാനിച്ചു എ ല്ലാവര്ക്കും കൊടുക്കാനായി പായസവും വീട്ടില് വെച്ചു വിളമ്പി ...
പായസവും കുടിച്ചു ഏമ്പ ക്കവും വിട്ടു പുതിയ പേരും വിളിച്ചു ഇറങ്ങിപ്പോയ ജനങ്ങള് പിറ്റേന്ന് തൊട്ടു പോ ടന് പുതിയൊരു പേര് വിളിച്ചു ''പായസപ്പോ ടന്
കൈവേലിക്കഥകൾ
...........................
കാസ് ആയാലും മുക്കാൽ ആയാലും ഒരു നയാ പൈസ ആയാലും അതൊക്കെ ഉണ്ടായിരുന്നത് അന്ന് ആണുങ്ങളുടെ കൈവശം മാത്രം
പെണ്ണുങ്ങളുടെ കൈയ്യിൽ എപ്പോഴെങ്കിലും
പൈസ വന്നാൽ ആണുങ്ങൾ അവരെ
സംശയത്തോടെ നോക്കിക്കണ്ടിരുന്നു
നരിപ്പറ്റ യുടെ ഫലഭൂയിഷ്ഠമായ മലയോരങ്ങളിൽ കോയ്യാളകൃഷി കതിരു നീർത്തിയാടുന്ന കാലം
മാസങ്ങളോളം പാർത്തുപണിയായിരുന്നു
മറ്റുള്ളവരോടൊപ്പം കോരനും ഭാര്യ മാതുവിനും
ഒരാഴ്ച കഴിഞ്ഞപ്പോൾ നാട്ടിൽ പോകാൻ
പുറപ്പെട്ട മാതു വിനോട് കോരൻ പറഞ്ഞു
" എല്ല മാത്വോ എത്തിര ദെവസായി
ഒരു മീൻ കൂട്ടീറ്റ്
ഇഞ്ഞി നാള വെരുമ്മം രണ്ട് അയില
മറന്നോവാണ്ട് മാങ്ങണേ"
"രണ്ടയിലേൻ്റെ പൈസ ഇത
ഇത് വീണ് പൂവാണ്ട് ഇൻ്റെ
കോന്തലക്കൽ ആട കെട്ടിക്കോ"
പിറേറദിവസം മാതു ഐലയും കൊണ്ടുവന്നു
ഭർത്താവ് കോരന് നല്ല ഐല കറിയും
വെച്ചു കെടുത്തു
കോരന് കിട്ടിയതോ ഐലയുടെ
നാല് വാലും തല
കോരൻ വേഗം മാതു വിനെ വിളിച്ചു
ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു
" എല്ല ഇനിക്കേട്ന്നാ രണ്ട് അയില
അധികം മാങ്ങോൻ പൈസ ക്ട്ട്യേത്?"
''അത്... അത് ".. മാതു വിന്
വ്യക്തമായ ഉത്തരം പറയാൻ
കഴിഞ്ഞില്ല
''ന്നാ വേഗം പൊരേ പോയി
ഇൻ്റെ കെട്ടും പെട്ടിയും എല്ലം എടുത്ത്
വേഗം ഇൻ്റെ സ്വന്തം പൊരേ പൂവേ ൻ നോക്ക് "
" ഇനി ഉമ്മള് തമ്മില് ഒരു ബന്ധവും ഇല്ല "
അത്രേ ഉണ്ടായിരുന്നുള്ളൂ അന്നത്തെ
ബന്ധങ്ങളൊക്കെയും.