Wednesday 17 June 2020

.................................
ആദ്യ കാലത്ത്കുട്ടികള്ക്ക് നല്ല പേരിടണമെങ്കില് സ്ഥലത്തെ നാടു വാഴുന്നവരുടെ അനുവാദം കൂടി വേണമായിരുന്നു ...
ഈ പ്രാദേശത്തിന്റെ അത്തരം അവകാശങ്ങള് നിക്ഷിപ്ത മായിട്ടുള്ളത് കുറ്റിപ്രം കൊയിലോത്തെ തമ്പുരാനായിരുന്നു
അതു കൊണ്ടുതന്നെ താഴ്ന്ന ജാതിക്കാര് നല്ല പേരുകളൊന്നും തന്നെ കുട്ടികള്ക്ക് ഇട്ടിരുന്നില്ല ചപ്പി , ചപ്പില ,കൊറുങ്ങ ,ചിക്കിണി,ചാമി ,പോക്കിണ ന്, പോടന് , തുടങ്ങിയ പേരുകള്
മാത്രം കുട്ടികള്ക്ക് ഇ ട്ട് അവര് സംതൃപ്തി അടഞ്ഞു
കൃഷ്ണന്, രാമന് ,സീത, ലക്ഷ്മി എ ന്നീ പേരുകള് വരേണ്യ വിഭാഗത്തിനു മാത്രം അര്ഹത പ്പെട്ടതായിരുന്നു
ഈ പ്രദേശത്ത്'' പോടന്'' എ ന്നു പേരുള്ള ഒരാളുണ്ടായിരുന്നു
വലുതായപ്പോള് ഈമോശപ്പെട്ട പേരൊന്നു മാറ്റി കിട്ടണം എ ന്നു അദേഹത്തിന് തോന്നി സുഹൃത്തുക്കളേയും കുറച്ചു നാട്ടുകാരെയും വീട്ടില് വിളിച്ചു വരുത്തി പേരു മാറ്റല് ചടങ്ങു നടത്താന് തന്നെ തീരുമാനിച്ചു എ ല്ലാവര്ക്കും കൊടുക്കാനായി പായസവും വീട്ടില് വെച്ചു വിളമ്പി ...
പായസവും കുടിച്ചു ഏമ്പ ക്കവും വിട്ടു പുതിയ പേരും വിളിച്ചു ഇറങ്ങിപ്പോയ ജനങ്ങള് പിറ്റേന്ന് തൊട്ടു പോ ടന് പുതിയൊരു പേര് വിളിച്ചു ''പായസപ്പോ ടന്

No comments:

Post a Comment