Wednesday 17 June 2020

കൈവേലിക്കഥകൾ
...........................
കാസ് ആയാലും മുക്കാൽ ആയാലും ഒരു നയാ പൈസ ആയാലും അതൊക്കെ ഉണ്ടായിരുന്നത് അന്ന് ആണുങ്ങളുടെ കൈവശം മാത്രം
പെണ്ണുങ്ങളുടെ കൈയ്യിൽ എപ്പോഴെങ്കിലും
പൈസ വന്നാൽ ആണുങ്ങൾ അവരെ
സംശയത്തോടെ നോക്കിക്കണ്ടിരുന്നു
നരിപ്പറ്റ യുടെ ഫലഭൂയിഷ്ഠമായ മലയോരങ്ങളിൽ കോയ്യാളകൃഷി കതിരു നീർത്തിയാടുന്ന കാലം
മാസങ്ങളോളം പാർത്തുപണിയായിരുന്നു
മറ്റുള്ളവരോടൊപ്പം കോരനും ഭാര്യ മാതുവിനും
ഒരാഴ്ച കഴിഞ്ഞപ്പോൾ നാട്ടിൽ പോകാൻ
പുറപ്പെട്ട മാതു വിനോട് കോരൻ പറഞ്ഞു
" എല്ല മാത്വോ എത്തിര ദെവസായി
ഒരു മീൻ കൂട്ടീറ്റ്
ഇഞ്ഞി നാള വെരുമ്മം രണ്ട് അയില
മറന്നോവാണ്ട് മാങ്ങണേ"
"രണ്ടയിലേൻ്റെ പൈസ ഇത
ഇത് വീണ് പൂവാണ്ട് ഇൻ്റെ
കോന്തലക്കൽ ആട കെട്ടിക്കോ"
പിറേറദിവസം മാതു ഐലയും കൊണ്ടുവന്നു
ഭർത്താവ് കോരന് നല്ല ഐല കറിയും
വെച്ചു കെടുത്തു
കോരന് കിട്ടിയതോ ഐലയുടെ
നാല് വാലും തല
കോരൻ വേഗം മാതു വിനെ വിളിച്ചു
ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു
" എല്ല ഇനിക്കേട്ന്നാ രണ്ട് അയില
അധികം മാങ്ങോൻ പൈസ ക്ട്ട്യേത്?"
''അത്... അത് ".. മാതു വിന്
വ്യക്തമായ ഉത്തരം പറയാൻ
കഴിഞ്ഞില്ല
''ന്നാ വേഗം പൊരേ പോയി
ഇൻ്റെ കെട്ടും പെട്ടിയും എല്ലം എടുത്ത്
വേഗം ഇൻ്റെ സ്വന്തം പൊരേ പൂവേ ൻ നോക്ക് "
" ഇനി ഉമ്മള് തമ്മില് ഒരു ബന്ധവും ഇല്ല "
അത്രേ ഉണ്ടായിരുന്നുള്ളൂ അന്നത്തെ
ബന്ധങ്ങളൊക്കെയും.

No comments:

Post a Comment