Sunday 24 May 2020

കൈവേലിക്കഥകൾ
-...........................
ബാലൻ മാഷ് വലിയ
തെരക്ക് പിടിച്ച
മനിച്ചനായിരുന്നു
അദ്ധ്യാപന ജോലിയോടൊപ്പം
സാമൂഹ്യ പ്രവർത്തനവും
നടത്തിയപ്പോൾ മാഷക്ക്
ദിവസത്തിന്
ഇരുപത്തിനാലു മണിക്കൂർ
പോരാതെയായി
വീട്ടുകാര്യങ്ങൾ പലതും
ശ്രദ്ധിക്കാൻ
പറ്റാതെയായി
വീട്ടമ്മയായ ഭാര്യ പലപ്പോഴും
ഇങ്ങനെ പറയും
" എല്ലാന്ന് ഇങ്ങക്ക് ഊട്ത്തെ
എന്തേലും കാര്യത്തില് ശ്രദ്ധണ്ടോ?"
"വീടിന്റെ വാതുക്കലെ വാതിലിന്റെ
മുകളിലത്തെ ഉന്തിപ്പൂട്ട് പൊട്ടീന്
എത്തിര ദെവസായീന്നോ '
ചേട്ടില് പാറ്റ പോയ പോലത്തെ
ഭാര്യയുടെ
കിര് കിരുപ്പ് തുടർന്നപ്പോൾ
പൂട്ട് നന്നാക്കാൻ ഒരു ആശാരിയെ
മാഷ് വേഗം ഏർപ്പാടാക്കി
അര മണിക്കൂർ പണിയും കഴിഞ്ഞു
മാഷ് ചോദിച്ചു
"എന്താടോ മാണ്ടിയത് ?"
"ഇങ്ങള് എന്തേലും ഒരു ചായ
കുടിക്ക്ന്ന പൈസ ഇങ്ങ്
തന്നേക്കി മാഷെ "
" എന്നാലും പറെടൊ"
ഞാൻ ഇങ്ങനത്തെ പണിയൊന്നും
അങ്ങനെ എടുപ്പിക്കാറില്ല "
"ന്നാ ങ്ങള് ഒരി അഞ്ഞൂറ് ഉറുപ്പിയ
ങ്ങ് തന്നേക്കീ ''
" എല്ല മനെ ഇഞ്ഞി ചായ കുടിക്കല്
ബിരിയാണി ചെമ്പിലാററാ?"


No comments:

Post a Comment