Wednesday 13 May 2020

കൈവേലിക്കഥകള്
.............................. നരിപ്പറ്റ പഞ്ചായത്തിൽ കാർഷിക സംസ്കാരം കതിരണിഞ്ഞു പീലി നീർത്തി ചില്ലാട്ടമാടുന്ന കാലം......
കൂവ്വക്കൊല്ലി മലയിൽ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന കരനെൽ കൃഷിക്ക് നിലമൊരുക്കുന്ന ജോലിക്കായി മാസങ്ങളോളം പാർത്ത് പണിക്കായി വരുന്നപെണ്ണുങ്ങളുൾപ്പെടെയുള്ള നൂറോളം പണിക്കാർ
ഇടക്കിടക്ക് രാത്രി ഉറങ്ങുന്നതുൾപ്പെടെ താമസിക്കാനും ഭക്ഷണം കഴിക്കാനുമായി
ഓലകൊണ്ടു കെട്ടിയുണ്ടാക്കിയ നിടും പുരകൾ
പുനം കൃഷി നടക്കുമ്പോൾ തന്നെ അവിടെ
ഈർച്ചപ്പണിക്ക് വന്നതായിരുന്നു 16 വയസ്സു മാത്രമുള്ള ഷോജിയും തുണക്കാരനായ അശോകനും
അന്ന് നാട്ടിലെ ഈർച്ചപ്പണിക്കാരൊക്കെ
പട്ടാമ്പിയിൽ നിന്നും വരുന്നവരായിരുന്നു
ഷോജിയാകട്ടെ പട്ടാമ്പിയിൽ നിന്നും വന്നയാൾക്ക് ഇവിടെ കല്യാണം കഴിച്ചതിൽ
ഉണ്ടായ മകനും
പണിക്കാർക്കൊക്കെ ഭക്ഷണം പാകം ചെയ്യുന്നത് പ്രധാനമായും മാതുവാണ്
മറ്റു പെണ്ണുങ്ങളൊക്കെ രാവിലെ സഹായിച്ചിട്ട്
പണിസ്ഥലത്തേക്ക് പോകും പിന്നെ മാതു
മാത്രമായിരിക്കും നിടും പുരയിൽ തനിച്ച്
ഒരു ദിവസം ഷോജി പണിക്കിടയിൽ വെള്ളം
കുടിക്കാനായി നിടും പുരയിൽ വന്നപ്പോൾ
മാതു ഷോജിയോട് ചോദിച്ചു
" എല്ലാ നേ ഇന്റെര്ത്ത് ണ്ടോ എന്തെങ്കിലും
പൈസ വായിപ്പ എടുക്കോൻ വീട്ടില് വലിയ
കട്ടപ്പാടാ"
പൊതുവെ മനസ്സലിവുള്ള ഷോജി മാതു വിന്റെ
സങ്കടം കേട്ടപ്പോ കയ്യിലുള്ള നൂറു രൂപ തന്നെ
എടുത്തു കൊടുത്തു
ഈർച്ചപ്പണിക്ക് 80 രൂപ കൂലികിട്ടുന്ന കാലത്താണ് ഈ വലിയ തുക മാതു വിന്
ഷോ ജി കൊടുത്തതെന്നോർക്കണം
അതിനു ശേഷം മാതുവിന്ഷോജിയോട് വല്ലാതൊരടുപ്പവും ഇഷ്ടവും തോന്നി
തിരിച്ച് തടിച്ച് എണ്ണക്കറുപ്പം മിനുമിനുപ്പുമൊക്കെയുള്ള
മാതുവിനോടും കൗമാരക്കാരനായ ഷോജുവിന്
വല്ലാതൊരടുപ്പം തോന്നി
ഷോജു ഈർച്ചപ്പണിക്കിടെ അശോകനെ
വാൾ എരാവുന്ന പണി ഏൽപ്പിച്ചിട്ട്
വെള്ളം കുടിക്കാനെന്ന ഭാവത്തിൽ മാതുവിനെ
കാണാനായി ഇടക്കിടക്ക് നിടും പുരയിൽ വരാൻ തുടങ്ങി
മാതുവിനും ഷാജിയുടെ മനസ്സിലിരിപ്പ്
പിടി കിട്ടി
ഒരു ദിവസം ചെറിയ ചാറ്റൽ മഴ
പണിക്കാരൊക്കെ ദൂരെ പണിസ്ഥലത്ത്
വെള്ളം കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോൾ
ഷോജു കിതക്കുന്നുണ്ടായിരുന്നു
മാതു ഷോജുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു
ജീവിതത്തിൽ ആദ്യത്തെ അനുഭവം
ഉയർച്ചതാഴ്ച്ചകളും കിതപ്പും കൂട്ടിക്കലരുമ്പോൾ മഴയുടെ ശക്തിയും കൂടിയിരുന്നു
പിന്നെ ഏതോ ഒരുനിമിഷത്തിൽ മഴ ചോർന്നു പുറത്തെ ചേമ്പിലയിൽനിന്ന് അവസാന മഴത്തുള്ളിയും ഊർന്നു വീണു
ലോകം കീഴടക്കിയ ആവേശത്താൽ ഷോജി
നിടും പുരയിൽ നിന്നും ഇറങ്ങി ഓടി
തടപ്പുറത്ത്പണിതുടങ്ങിയപ്പോൾ ചുവടെ തുണ അശോകനും മുകളിൽ ഷോജിയും അവിടെനിന്നും വീണ്ടും ഈർച്ചവാളിന്റെ
ഉയർച്ചതാഴ്ചകളും ഒപ്പം സീൽക്കാരങ്ങളും
കിതച്ചു കൊണ്ടേയിരുന്നു....
Rajansachu Rajan, Jayadas Surya, മറ്റ് 28 പേരും എന്നിവ
5 അഭിപ്രായങ്ങള്‍
2 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
പങ്കിടുക

No comments:

Post a Comment