Tuesday 21 May 2019



ഒരു റേഡിയോ സ്വ ന്ത മാക്കുക എന്നത് ഏറ്റവും വലിയ സ്വ പ്നമായി കൊണ്ടു നടക്കുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് 
ഞാന്‍ അന്ന് കാണുന്ന സ്വ പ്നങ്ങളില്‍‍ റേഡിയോ 
മാത്രം നിറഞ്ഞു നിന്നു
അത് അച്ഛനോട് പറഞ്ഞപ്പോള്‍ അനുകൂലമായ
പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല 
സഹിക്കാനാവാതെദിവസങ്ങളോളമുള്ളനിരാഹാര മുള്‍പ്പെടെ എന്‍റെതായ സമര പരിപാടികള്‍
പലതും നടത്തി നോക്കി യെങ്കിലും ഫലമുണ്ടായില്ല 
അവസാനം എന്‍റെ വിഷമത്തിന്റെ തീവ്രത കണ്ട്
അമ്മ അച്ഛനോട് വളരെ കാര്യമായിട്ടു തന്നെ വിഷയം അവതരിപ്പിച്ചു 
അപ്പോള്‍ അച്ഛന്‍ വടകരയിലെ റേഡിയോ ഷോപ്പുമായി പരിചയമുള്ള വടക്കയില്‍
കണാരച്ച നു മായി എന്‍റെ പ്രശ്നം ചര്‍ച്ച ചെയ്തു 
അതിന്‍ പ്രകാരം മുന്നൂറു രൂപ വിലയുള്ള 
റേഡിയോ വിന് നൂറ്റി ഇരുപത്തഞ്ചു രൂപ 
ആദ്യം കൊടുത്ത് ബാക്കി മാസം പതിനഞ്ചു 
രൂപ വീതം അടവിന് ബാക്കി കൊടുത്തു തീര്‍ക്കുക 
എന്നുമായിരുന്നു തീരുമാനിച്ചിരുന്നത് 
അതിന്‍പ്രകാരം നൂറ്റി ഇരുപത്തഞ്ചു രൂപ ഞാന്‍ 
ഉണ്ടാക്കണം 
അക്കാലത്തു അച്ഛന്ടെ പീടികയില്‍ ബാര്‍ബര്‍ 
പണി പഠിക്കാന്‍ പോകുന്ന പന്ത്രണ്ടു വയസ്സുള്ള 
കുട്ടിയായിരുന്നു ഞാന്‍ 
അച്ഛന്‍ ചായ കുടിക്കാന്‍ തരുന്നതില്‍ നിന്നും 
ചായ ഒഴിവാക്കി ഒരു ബസ്സി ഇഷ്ടു മാത്രം കുടിച്ചും
നിലക്കടല വിറ്റ് നടന്നതിന്ടെ ലാഭവും മീന്‍ ചാപ്പയില്‍ ഉപ്പില ചപ്പും കൊട്ടയും മാങ്ങയു മൊക്കെ വിറ്റ തിന്ടെ പൈസയുമൊക്കെ യായി 
നൂറ്റി ഇരുപത്തഞ്ചു രൂപ ഞാന്‍ അച്ഛനെ ഏല്പ്പിച്ചു 
പിറ്റേന്ന് തന്നെ അച്ഛന്‍ കണാരച്ചനെയും കൂട്ടി 
വടകര പോയി രണ്ട് ബാന്‍ഡ് ഉള്ള മര്‍ഫി റേഡിയോ 
വാങ്ങി ക്കൊണ്ട് വന്നു 
ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ഒന്നായിരുന്നു 
അന്നു ഞാന്‍ ശരിക്കും ഉറങ്ങിയില്ല എന്നു പറയാം .

No comments:

Post a Comment