Wednesday 13 October 2021

കൈവേലിക്കഥകൾ .......................... കോരനും കോറനും ........................... കുഞ്ഞിക്കണ്ണൻ്റെ അച്ചൻ കോരച്ചന് കലശലായ വയറുവേദന നാട്ടുമരുന്നും ആയുർവ്വേദവുമൊക്കെ പലതും നോക്കിയെങ്കിലും രോഗത്തിന് ഒരു ശമനവുമില്ല അവസാനം അന്നത്തെ കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളേജ് എന്ന് വിശേഷിപ്പിക്കുന്ന കോഴിക്കോടുള്ള അശോക ഹോസ്പിറ്റലിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു പ്രസവത്തിനടക്കം ഈ പ്രദേശത്തുള്ളവർ പലരും അന്ന് "അശോക "യിലാണ് പോയിരുന്നത് " അശോ കേൽ പെറുവേൻ പോവും പോലെ " എന്നൊരു ചൊല്ലും ഇവിടെ പ്രചാരത്തിലുണ്ട് കോരച്ചനെ അവിടുത്തെ പ്രധാന ഡോക്ടർ തന്നെ നോക്കി മരുന്ന് കുറിച്ചു കൊടുത്തു "അശോക " യിലെ ഫാർമസിയിൽ നിന്നു തന്നെ മരുന്നും വാങ്ങിച്ചു മരുന്നു കഴിച്ചു കോരച്ചൻ്റെ വയറുവേദനയും സുഖപ്പെട്ടു പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വേദന വീണ്ടും തുടങ്ങി അപ്പോൾ മകൻ കുഞ്ഞിക്കണ്ണൻ മരുന്ന് വാങ്ങാനായി ഒരു ദിവസം വടകര പോയി പല മെഡിക്കൽ ഷോപ്പിലും അന്വേഷിച്ചെങ്കിലും മരുന്ന് എവിടെയും ഇല്ലായിരുന്നു. അവസാനം കോഴിക്കോട് തന്നെ പോകാൻ തീരുമാനിച്ചു കോഴിക്കോട് ടൗണിൽമെഡിക്കൽ ഷോപ്പുകൾ പലതും കുഞ്ഞിക്കണ്ണൻ കയറിയിറങ്ങി നിരാശയായിരുന്നു ഫലം "ശീട്ട് വായിച്ച് മെഡിക്കൽ ഷോപ്പിലുള്ളവർ പരസ്പരം ചോദിക്കും " കോറൻ?" ഈ മരുന്ന് ഇവിടെയില്ല അവർ പറയും ഒരു ഷോപ്പിൽ നിന്നുള്ളവർ ഉപദേശമെന്ന വണ്ണം കുഞ്ഞിക്കണ്ണനോട് പറഞ്ഞു "ഇത് നിങ്ങൾ മുൻപെ മരുന്ന് വാങ്ങിയ സ്ഥലത്ത് തന്നെ കാണിച്ചു നോക്കുന്നതാ നല്ലത് " അവസാനം കഷ്ടപ്പെട്ട് ബദ്ധപ്പെട്ട് ബുദ്ധിമുട്ടി ഓട്ടോറിക്ഷയും കൂട്ടി അശോകയിൽ തന്നെ പോകാൻ കുഞ്ഞിക്കണ്ണൻ തീരുമാനിച്ചു അവിടെ ഫാർമസിയിൽ ശീട്ടും കൊടുത്തു കുഞ്ഞിക്കണ്ണൻ മരുന്നിനായി കാത്തു നിന്നു മരുന്നും വാങ്ങി പോകാൻ നോക്കുമ്പോ കുഞ്ഞിക്കണ്ണൻ ചോദിച്ചു "അ യെന്താഈ മരുന്നു വേറെ ഏടെയും ക്ട്ടാത്തത്?" " " അത്....ഈ ശീട്ട് ഞങ്ങൾക്ക് മാത്രമെ മനസ്സിലാകൂ" "ഇതിൽ നിങ്ങളെ അച്ചൻ്റെ പേരിൻ്റെ കൂടെ ഒരു കോഡ് ഭാഷയിലാണ് മരുന്നിൻ്റെ പേര് ഡോക്ടർഎഴുതിയിരിക്കുന്നത് " ഫാർമസിസ്റ്റ് പറഞ്ഞു കാര്യം മനസ്സിലായ കുഞ്ഞിക്കണ്ണൻ അവിടുന്ന് മരുന്നും വാങ്ങി വേഗം വീട്ടിലേക്ക് തിരിച്ചു.

No comments:

Post a Comment