Thursday 24 September 2020

 .....................................

ജാനു വേടത്തിയുടെ
പൊരയിൽ നല്ലൊരു
പൈ ഉണ്ടായിരുന്നു
പൊരയുള്ള സ്ഥലത്ത്
എഴുപത് സെൻ്റ്
തെങ്ങിൻ തോപ്പുണ്ട്
കണ്ടത്തിലാകട്ടെ
ഇഷ്ടം പോലെ പടലപ്പുല്ലും
" ന്നാലും ൻ്റെ പയ്യേ...."
ജാനു വേടത്തി സങ്കടത്തോടെ
പലപ്പോഴും പറഞ്ഞു പോകും
പൈ പച്ചപ്പുല്ല് ലവലേശം
തിന്നാത്തതിലായിരുന്നു
ജാനു വേടത്തിക്ക് സങ്കടം
വരട് പുല്ല് മാങ്ങി മാങ്ങി
ജാനു വേടത്തിയുടെ മടിശ്ശീലയും
കാലിയായി
ഒരു ദിവസം എടവലത്തെ
ബാലനോട് ജാനു വേടത്തി
ഈ കാര്യം പറഞ്ഞു
" ജാനു ഇഞ്ഞിത് അ കേക്കേലെ
കുമാരനോട് പറഞ്ഞോക്ക്
ഓൻ എന്തെലും വയികാണാണ്ട്
ഇരിക്കോല്ല"
പിറ്റേന്ന് തന്നെ ജാനു വേടത്തി
കുമാരൻ്റെ അടുത്തു പോയി
"എൻ്റെ ആടത്തെ പൈ
പച്ചപ്പുല്ല് തീരെ തിന്ന് ന്ന് ല്ലെ മനെ
ഇഞ്ഞിന്തെങ്കിലും വയി കണ്ടിറ്റ് ണ്ടൊ?"
"ഈനാ ജാനു ഏടത്തിയേ
ങ്ങള് ഇത്തിര വെഷമിക്ക്ന്നെ "
" ങ്ങള് വരട് പുല്ല് ഇട്ട് കൊടുത്തി റ്റ്
പൈ ക്കൊരു പച്ച കണ്ണട വെച്ച്
കൊടുക്കീന്ന്
ന്നാ പിന്ന പച്ചപ്പുല്ലും പൈ ത് ന്നോളും "
Chandran Kaiveli

No comments:

Post a Comment