Sunday 23 February 2020

കൈവേലിക്കഥകൾ
.....................
നാണു മലയിലുള്ള വീട്ടുകോലായിൽ അത്യാവശ്യം പറമ്പിലെ പണിയൊക്കെ തീർത്ത് വിശ്രമിക്കയായിരുന്നു
പന്ത്രണ്ട് മണി കഴിഞ്ഞിട്ടെ ഉള്ളൂ
അപ്പോഴാണ് വിറകിൻ കെട്ടും തലയിൽ വെച്ച്
രണ്ട് എടവലത്തുള്ള പെണ്ണുങ്ങൾ
മിററത്തൂടെ പോയത്
ഭാര്യ ശാരദ അടുക്കളയിൽ ഉച്ചഭക്ഷണത്തിന്
കൂട്ടാൻ വെക്കാൻ ചക്കക്കുരു മുറിച്ചിടുന്ന
തിരക്കിലും
ആ സമയത്താണ് അടുക്കള ഭാഗത്ത് വയ്യേപ്പറത്ത്
കൂടി അടുത്ത വീട്ടിലെ അഞ്ചെട്ട് വയസ്സുള്ള
ജാനുവിന്റെ മകൻ കുട്ടൻ ചെക്കൻ കൈയ്യിലെത്തോ പിടിച്ചു കൊണ്ട്
വരുന്നത്
"ശാരദേടത്തിയേ...''
അടുക്കളയിൽ നോക്കി കുട്ടൽചെക്കൻ ഉറക്കെവിളിച്ചു
വിളി കേട്ട ശാരദ പെട്ടെന്ന് അടുക്കളക്കോലായിൽ വന്നു
" എന്താടാ?"
ശാരദ ചോദിച്ചു
"ഇവിട്ത്തെ നാണുവേട്ടന്റെ ട്രൗസറാ തോന്ന്
ഇത്
എന്റെ ട ന്ന് കിട്ടിയതാ "
ട്രൗസർ ഉയർത്തിപ്പിടിച്ച് കുട്ടൻ പറഞ്ഞു
ഇത് കേട്ടതും പൊതുവെ ശാന്തയായ
ശാരദയുടെ വെളുത്തമുഖം അമർഷത്താൽ
കരിക്കട്ട പോലെയായി
കൊടുങ്കാറ്റുപോലെ ശാരദ അടുക്കളയിലെ
മുറിച്ചിട്ട ചക്കക്കുരുവൊക്കെ തട്ടിമറിച്ചോണ്ട്
നാണു ഇരിക്കുന്ന വാത്ക്കലേക്ക് ഓടി
."എല്ലാന്ന് ഇതാരതാ ട്രൗസറ്?"
ശാരദ പല്ല് ഞെരിച്ചു കിതച്ചുകൊണ്ട് ചോദിച്ചു
"ഇതെന്റെ തന്നെ "
നാണു പറഞ്ഞു
"ഇത് അങ്ങട്ടേ ലെ ജാനൂന്റെ ആടന്ന്
കിട്ടിയതാ
ഓളെ മോൻ കുട്ടൻ ചെക്കൻ കൊണ്ട ത്തന്നത് "
" എല്ലശാരദേ ഇഞ്ഞി തെന്നല്ലെ
ട്രൗസർ രാവിലെ ഊട്ത്തെ ആലുമ്മല്
ആറീ ട്ടത് "
ആ.. കൊറേ മുമ്പേ വെറകും കൊണ്ട്
മിററത്തൂട്ടെ പോയേല്ല്
അങ്ങട്ടേ ലെ ജാ നൂം ഇണ്ടേനും
ആലുമ്മന്ന് ഓളെ വെറകുമ്മല്
കുടുങ്ങിയതാരിക്കും ട്രൗസറ്"
നാണു ശരിയായ മറുപടി കൊടുത്തിട്ടും
ശാരദ അടങ്ങിയില്ല അമർഷവും വെറുപ്പും
മാറാതെ അവൾ ട്രൗസറും കൊണ്ട്
മൂന്ന് കണ്ടത്തിനപ്പുറമുള്ള ജാനുവിന്റെ
വീട്ടിലേക്കോടി
അവളുമായി ഉച്ചത്തിൽ കലമ്പുന്ന കൂററ്റ്
കേട്ടപ്പോൾ നാണു തലയിൽ കൈവെച്ചു
"എന്റെ പടച്ചോനേ......"

No comments:

Post a Comment